Sunday, October 6, 2024
Google search engine
HomeIndiaഎം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി

എം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്, സംസ്ഥാന സര്‍ക്കാറിനോട് അനുമതി തേടി. ഐ.ടി വകുപ്പിലെ വിവാദ നിയമനമടക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതികളാണ് വിജിലൻസ് സംസ്ഥാന സർക്കാറിന് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയില്‍ സര്‍ക്കാരിന്‍റെ അനുമതി വിജിലന്‍സ് തേടുന്നത് പതിവാണ്.

അഴിമതി നിരോധന നിയമ ഭേതഗതി 17 (എ) പ്രകാരം മന്ത്രിമാർ, എം.എൽ.എമാർ, മുതിർന്ന ഉദ്യോഗസ്ഥർ  എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമാണ്. ഇതേതുടർന്ന് വിജിലൻസ് ഡ‍യറക്ടർ അനിൽകാന്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി ഫയലാക്കി കൈമാറിയത്. ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com