Monday, October 7, 2024
Google search engine
HomeIndiaഇടുക്കിയിൽ ഉരുൾപൊട്ടലിൽ കാർ ഒലിച്ചു പോയി; ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കിയിൽ ഉരുൾപൊട്ടലിൽ കാർ ഒലിച്ചു പോയി; ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: വാഗമണിൽ മലവെള്ളപാച്ചിലിൽ കാർ ഒലിച്ചുപോയി. ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടി​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​. കാറിലുണ്ടായിരുന്ന അനീഷിനായി തെരച്ചിൽ തുടരുകയാണ്​.

സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും തിരികെ വരു​േമ്പാഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകി പോവുകയായിരുന്നു.

ഇടുക്കിയിലെ കോഴിക്കാനം അണ്ണൻതമ്പിമല എന്നിവടങ്ങളിലാണ്​ ഉരുൾ​െപാട്ടൽ ഉണ്ടായത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com