Friday, October 4, 2024
Google search engine
HomeCovid-19ആശങ്ക പടരുന്നു; രാജ്യത്ത്​ ഒറ്റദിവസം 13,586 പുതിയ കോവിഡ്​ രോഗികൾ

ആശങ്ക പടരുന്നു; രാജ്യത്ത്​ ഒറ്റദിവസം 13,586 പുതിയ കോവിഡ്​ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 13,586 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഒറ്റ ദിവസം 13,000 ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. 336 മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 12,573 ആയും രോഗബാധിതരുടെ എണ്ണം 3,80,532 ആയും ഉയർന്നു. 1,63,248 പേരാണ്​ ചികിത്സയിലുള്ളത്​. 2,04,711 പേർ രോഗമുക്തി നേടുകയും ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്​ട്രയാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം. 24 മണിക്കൂറിനിടെ 3752 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,20,504 പേർക്ക്​​ ഇതുവരെ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചു​. മരണം 5751.  53,901 പേർ ചികിത്സയിലുണ്ട്​. 60,838 പേർ രോഗമുക്തി നേടി. മുംബൈയിൽമാത്രം ഇതുവരെ 62,875 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.  

മഹാരാഷ്​​്ട്രക്ക്​ പുറമെ ഡൽഹി, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. തമിഴ്​നാട്ടിലെ കോവിഡ്​ ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. മരണസംഖ്യ 625. വ്യാഴാഴ്​ച മാത്രം 49 മരണം സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തു. ചെന്നൈയിൽ മാത്രം കോവിഡ്​ ബാധിതരുടെ എണ്ണം 37,000കടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com