Monday, November 18, 2024
Google search engine
HomeInternationalആവാസ വ്യവസ്​ഥ നഷ്​ട​െപ്പട്ടു; കാടിറങ്ങിയ ഒറാങ്​ ഉട്ടാനെ വനത്തിലേക്ക്​ തിരിച്ചയച്ചു

ആവാസ വ്യവസ്​ഥ നഷ്​ട​െപ്പട്ടു; കാടിറങ്ങിയ ഒറാങ്​ ഉട്ടാനെ വനത്തിലേക്ക്​ തിരിച്ചയച്ചു

ഇന്തോനേഷ്യയിലെ ഈത്തപ്പന പ്ലാ​േൻറഷനിൽ ക​ണ്ടെത്തിയ ബോർണിയൻ ഒറാങ്​ ഉട്ടാനെ രക്ഷ​െപ്പടുത്തി ഉൾവനത്തിലേക്ക്​ തിരിച്ചയച്ചു. ആവാസ വ്യവസ്​ഥ നഷ്​ട​െപ്പട്ടതോടെ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങൾ കാടിറങ്ങുന്നതി​െൻറ ഏറ്റവും പുതിയ ഉദാഹരണം.

ആഗസ്​റ്റിൽ ഇന്തോനേഷ്യയുടെ ഭാഗമായ ബോർണിയോ ദ്വീപിലെ ഈത്തപ്പന പ്ലാ​േൻറഷനിൽ അഞ്ച്​ ഒറാങ്​ ഉട്ടാനെ കണ്ടെത്തിയിരുന്നു. നാലെണ്ണത്തിനെ കണ്ടെത്തി വനത്തിലേക്ക്​ തിരിച്ചയച്ചിരുന്നു. കൂട്ടത്തിൽ ഒന്നിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന്​ മൃഗഡോക്​ടറായ ആന്ദിരി നുറില്ലാ പറഞ്ഞു.

ബോൺസൽ എന്നുവിളിക്കുന്ന ആൺ ഒറാങ്​ ഉട്ടാന്​ ഏകദേശം 30- 40 വയസ്​ പ്രായംവരും. തോട്ടത്തിൽ ശാന്തനായി കണ്ടെത്തിയ ഒറാങ്​ ഉട്ടാനെ പിടികൂടി കൂട്ടിലാക്കിയ ശേഷം പുഴയിലൂടെ വനത്തി​ലെ സുരക്ഷിത പ്രദേശത്ത്​ എത്തിച്ച്​ തുറന്നുവിടുകയായിരുന്നു. ക​ണ്ടെത്തു​േമ്പാൾ ഒറാങ്​ ഉട്ടാ​െൻറ ആരോഗ്യ നില തൃപ്​തികരമായിരുന്നു. വിരലുകളിൽ ചെറിയ പരിക്കും ദേഹത്ത്​ ഗുരുതരമല്ലാത്ത മുറിവുകളും മാത്രമേയുള്ളൂ.

വേൾഡ്​ വൈൽഡ്​ലൈഫ്​ ഫണ്ടി​െൻറ കണക്കുപ്രകാരം ഏകദേശം 1,00,000ത്തോളം ഒറാങ്​ ഉട്ടാൻ വാസസ്​ഥലം ഉപേക്ഷിച്ച്​ മറ്റിടങ്ങളിലേക്ക്​ ചേക്കേറിയിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടെ 50 ശതമാനം ​ഒറാങ്​ ഉട്ടാൻ ഭൂമിയിൽനിന്ന്​ ഇല്ലാതായി. അനധികൃത വേട്ടയാടലും വിൽപ്പനയും വാസസ്​ഥലം ഉപേക്ഷിക്കുന്നതിനും തീറ്റതേടി കാടിറങ്ങി മറ്റു സ്​ഥലങ്ങളിലേക്ക്​ പോകാനും വന്യജീവികൾ നിർബന്ധിതരാകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com