Wednesday, July 17, 2024
Google search engine
HomeIndiaആറ്റുവെള്ളം കണ്ടാൽ പ്രായം മറക്കും; 90ലും വള്ളം തുഴഞ്ഞ് ഫാത്തിമ

ആറ്റുവെള്ളം കണ്ടാൽ പ്രായം മറക്കും; 90ലും വള്ളം തുഴഞ്ഞ് ഫാത്തിമ

മൂ​വാ​റ്റു​പു​ഴ: ആ​റ്റു​വെ​ള്ളം ക​ണ്ടാ​ൽ ഫാ​ത്തി​മ​ക്ക് പ്രാ​യം വെ​റും സം​ഖ്യ മാ​ത്ര​മാ​വും, പി​ന്നെ മ​ന​സ്സും ശ​രീ​ര​വും കൊ​ച്ചു കു​ട്ടി​ക​ളെ പോ​ലെ​യാ​കും.

തൊ​ണ്ണൂ​റാം വ​യ​സ്സി​ലും ഈ ​വ​യോ​ധി​ക​ക്ക് വ​ള്ള​വും വെ​ള്ള​വും ഹ​ര​മാ​ണ്. വെ​ള്ള​പ്പൊ​ക്ക​മെ​ത്തി​യാ​ൽ പേ​ര​മ​ക്ക​ളെ​യും വ​ള്ള​ത്തി​ൽ ക​യ​റ്റി തൊ​ടി​യി​ലാ​കെ തു​ഴ​ഞ്ഞു​ന​ട​ക്കും.

മൂ​വാ​റ്റു​പു​ഴ കി​ഴ​ക്കേ​ക്ക​ര കോ​ട്ട​പ്പ​ടി​ക്ക​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​െൻറ ഭാ​ര്യ​യാ​ണ് ഇ​വ​ർ. പെ​രി​യാ​റി​െൻറ തീ​ര​ത്താ​ണ് ജ​ന​നം, ആ​ലു​വ തോ​ട്ടു​മു​ഖ​ത്ത്. ചെ​റു​പ്പ​കാ​ല​ത്ത് പെ​രി​യാ​റി​ലാ​ണ് തു​ഴ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ​ത്.

വി​വാ​ഹ​ശേ​ഷം എ​ത്തി​യ​ത്​ മൂ​വാ​റ്റു​പു​ഴ​യാ​റി​െൻറ തീ​ര​ത്തും. ഓ​രോ വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വി​ശാ​ല​മാ​യ പു​ര​യി​ട​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. അ​പ്പോ​ൾ വീ​ട്ടി​ലെ സ്വ​ന്തം വ​ള്ളം ഇ​റ​ക്കി തു​ഴ​ഞ്ഞു​ന​ട​ക്കും.

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഭ​ർ​ത്താ​വും മ​ക്ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു വ​ള്ള​ത്തി​ലു​ണ്ടാ​കു​ക. ഇ​ത്ത​വ​ണ പേ​ര​ക്കു​ട്ടി​ക​ളാ​ണ്​ കൂ​ട്ടി​നു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​െൻറ കൈ​വ​ഴി​ക​ളാ​യ കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ, ക​ളി​യാ​ർ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞി​രു​ന്നു.

ത്രി​വേ​ണി സം​ഗ​മ​ത്തി​ന്​ തൊ​ട്ടു മു​ക​ളി​ൽ കോ​ത​മം​ഗ​ലം പു​ഴ​യു​ടെ ഓ​ര​ത്താ​ണ് ഫാ​ത്തി​മ​യു​ടെ വീ​ട്. പു​ഴ നി​റ​ഞ്ഞ് ക​വി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ വീ​ടി​െൻറ പ​രി​സ​ര​ത്തെ​ല്ലാം വെ​ള്ളം ക​യ​റി​യി​രു​ന്നു.

മൂ​ന്നു ദി​വ​സ​ത്തോ​ളം ആ​റ്റു​വെ​ള്ളം പു​ര​യി​ട​ത്തി​ൽ നി​റ​ഞ്ഞു​കി​ട​ന്നു. ഇ​തോ​ടെ പ്രാ​യം മ​റ​ന്ന് ഫാ​ത്തി​മ പേ​ര​മ​ക്ക​ൾ​ക്കൊ​പ്പം വ​ള്ളം​ക​ളി​ച്ചു. ന​ല്ല തു​ഴ​ച്ചി​ൽ​ക്കാ​രി​യാ​യി; മെ​യ് വ​ഴ​ക്ക​ത്തോ​ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com