Monday, October 7, 2024
Google search engine
HomeIndiaആരാണ് മുട്ട, പാറ എന്നിപ്പോൾ വ്യക്തമായി’; സൈനിക കുടുംബങ്ങളെ ആശ്വസിപ്പിച്ച് ചൈന

ആരാണ് മുട്ട, പാറ എന്നിപ്പോൾ വ്യക്തമായി’; സൈനിക കുടുംബങ്ങളെ ആശ്വസിപ്പിച്ച് ചൈന

ന്യൂഡൽഹി/ബെയ്ജിങ് ∙ ഗൽവാൻ താഴ്‌വരയിൽ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ എഡിറ്റർ ഹു ഷിൻ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണു വാർത്താ ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മരിച്ചവരെ ഏറ്റവും ആദരവോടെയാണു സൈന്യത്തിൽ പരിഗണിക്കുന്നത്. വിവരങ്ങൾ ശരിയായ സമയത്ത് സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടും. നായകന്മാരെ അർഹിക്കുന്നതുപോലെ ബഹുമാനിക്കാനും ഓർമിക്കാനും കഴിയും’– ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടേതിൽനിന്ന് വ്യത്യസ്തമായി പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) അംഗങ്ങളായ രക്തസാക്ഷികൾക്ക് ബഹുമാനവും അംഗീകാരവും ലഭിച്ചിട്ടില്ലെന്നതിൽ അവരുടെ കുടുംബങ്ങൾ പ്രകോപിതരാണെന്നു സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു രണ്ട് ദിവസത്തിന് ശേഷമാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. 

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലഡാക്കിൽ നടന്ന സംഘർഷത്തിൽ ഇരുപതിൽ താഴെ പി‌എൽ‌എ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഗ്ലോബൽ ടൈംസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഷി ജിൻ‌പിങ് സർക്കാർ ഇക്കാര്യത്തിൽ കടുത്ത മൗനം പാലിക്കുകയാണ്. പി‌എൽ‌എ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ഹു എഴുതി, ‘ചൈനയുടെ സുരക്ഷയും അതിർത്തിയിലെ ശാന്തതയും അവരെ ആശ്രയിച്ചിരിക്കുന്നു. മരിച്ചയാളെക്കുറിച്ച് ഇതുവരെ ചൈനീസ് സൈന്യം ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മുൻ സൈനികനും മാധ്യമ പ്രഫഷനലും എന്ന നിലയിൽ, ഇരു രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയിൽ പൊതുജനാഭിപ്രായത്തെ പ്രകോപിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയുള്ള ഉചിതമായ നീക്കമാണിതെന്നു മനസ്സിലാക്കുന്നു.’

കുറഞ്ഞത് 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടതിലും 16 ചൈനീസ് സൈനികരുടെ മൃതദേഹങ്ങൾ ഇന്ത്യ കൈമാറിയതിനെയും ‘ചോദ്യം ചെയ്യാത്ത കിംവദന്തികൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചൈനീസ് ജനതയുടെ നിശ്ചയദാർഢ്യത്തെയും നേട്ടങ്ങളെയും എപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന ഇന്ത്യൻ ഭാഗത്തിന് ഒരു പാഠം പഠിപ്പിക്കാൻ പി‌എൽ‌എയ്ക്കു സാധിച്ചിരിക്കുന്നു. ആവശ്യമുള്ളപ്പോൾ ബലപ്രയോഗം നടത്താനുള്ള കരുത്തും ദൃഢനിശ്ചയവും പി‌എൽ‌എ പ്രകടിപ്പിച്ചു.‌ അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള കഴിവ് കാണിക്കുക മാത്രമല്ല, ഇന്ത്യൻ സൈന്യത്തേക്കാൾ മാനസിക നേട്ടവും നേടാനായി. 30 വർഷത്തിലേറെയായി യുദ്ധം ചെയ്യാത്ത പി‌എൽ‌എ, യുദ്ധം ചെയ്യാൻ അറിയാത്ത സൈന്യമാണെന്ന് ഇന്ത്യയിലെ ചിലർ പ്രസംഗിക്കുന്നു. അവരുടെ പൊങ്ങച്ചം ഇപ്പോൾ മാറിയിരിക്കും. ആരാണ് മുട്ട, ആരാണ് പാറ എന്ന് ഇപ്പോൾ വ്യക്തമാണ്– അദ്ദേഹം എഴുതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com