Thursday, September 19, 2024
Google search engine
HomeIndiaഅശ്ലീല സന്ദേശങ്ങളയച്ച്​ സൈബർ ആക്രമണമെന്ന്​ ശ്രീജ നെയ്യാറ്റിൻകര

അശ്ലീല സന്ദേശങ്ങളയച്ച്​ സൈബർ ആക്രമണമെന്ന്​ ശ്രീജ നെയ്യാറ്റിൻകര

വ്യാപകമായി അശ്ലീല സന്ദേശങ്ങളും കോളുകളും വരുന്നെന്ന്​ ആക്​റ്റിവിസ്​റ്റും രാഷ്​ട്രീയ പ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകളെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്ത അധഃപതിച്ച ആൺ കൂട്ടങ്ങൾ തൻെറ പേരുപയോഗിച്ച് ടെലഗ്രാം ഐ ഡി ക്രിയേറ്റ് ചെയ്യുകയും അതിൽ തൻെറ നമ്പർ നൽകുകയുമാണ്​ ​ചെയ്​തതെന്ന്​ അവർ ഫേസ്​ബുക്കിൽ കുറിച്ചു. വാട്​സാപ്ിലേക്ക്​ അശ്ലീല സന്ദേശങ്ങളും കാളുകളും ​പ്രവഹിക്കുകയായിരുന്നുവെന്ന്​ അവർ പറഞ്ഞു. ഇന്ന്​ രാവിലെ മാത്രം 128 പേരെ ​േബ്ലാക്ക്​ ചെയ്യേണ്ടി വന്നുവെന്നും അവർ അറിയിച്ചു. പൊലീസ്​ ആവശ്യപ്പെട്ടതിനാൽ പരാതി നൽകിയിട്ടുണ്ടെന്ന്​ ​ശ്രീജ ഫേസ്​ബുക്കിൽ കുറിച്ചു.

അശ്ലീല സന്ദേശങ്ങൾ അയച്ചവരുടെ ഫോൺനമ്പറുകളും സന്ദേശങ്ങളുടെ സ്​ക്രീൻ ഷോട്ടുകളും അവർ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടു. തനിക്കെതിരായ ആസൂത്രണത്തിന്​ പിറകിൽ സംഘപരിവാറുകാരെ മാത്രമല്ല, കോൺഗ്രസുകാരെയും സംശയിക്കുന്നുണ്ടെന്ന്​ അവർ അറിയിച്ചു. സംശയിക്കുന്നവരുടെ വിവരങ്ങൾ പൊലീസിന്​ കൈമാറിയിട്ടുണ്ട്​.

സൈബർ ആക്രമണം പുറത്തറിയിച്ചുകൊണ്ട്​ ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്​ബുക്ക്​ കുറിപ്പുകൾ

സ്ഖലിച്ച പുരുഷ ലിംഗങ്ങൾ കൊണ്ട് എന്റെ വാട്സ്ആപ് നിറഞ്ഞിരിക്കുകയാണ്…

ഇന്ന് പുലർച്ചെ മുതൽ ഇതുവരെ 128 പേരെയാണ് വാട്സാപ്പിൽ ഞാൻ ബ്ളോക് ചെയ്തത് … തങ്ങളുടെ സ്ഖലിച്ച ലിംഗങ്ങളുടെ ഫോട്ടോയിലൂടെയും ഫോൺ കാൾ, വാട്സ്ആപ് ഓഡിയോ – വീഡിയോ കാൾ തുടങ്ങിയവയിലൂടെയും തങ്ങളുടെ ലൈംഗികാവശ്യം എന്റെ വാട്സാപ്പിൽ അറിയിച്ചു കൊണ്ടിരിക്കുകയാണ് ഈ ആൺ കൂട്ടങ്ങൾ.

സ്ത്രീകളെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്ത അധഃപതിച്ച ആൺ കൂട്ടങ്ങൾ എന്റെ പേരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത ടെലഗ്രാം ഐ ഡി യിൽ എന്റെ ഫോൺ നമ്പരും ആഡ് ചെയ്തിട്ടാണ് ഈ ‘പോരാട്ടം’ നടത്തിക്കൊണ്ടിരിക്കുന്നത്….

വെളുപ്പാൻ കാലം മുതൽ തുരു തുരാ കാളുകൾ വന്നപ്പോൾ കരുതിയത് സംഘികൾ മുൻപ് ചെയ്തപോലെ ഏതെങ്കിലും പോൺ സൈറ്റിൽ എന്റെ നമ്പർ വീണ്ടും ആഡ് ചെയ്‌തതായിരിക്കും എന്നാണ്… വിളിച്ച ഒരുത്തനെ എടുത്തിട്ട് കുടഞ്ഞപ്പോഴാണ് അറിയുന്നത് ടെലഗ്രാം ഗ്രൂപ്പിൽ നിന്നാണ് നമ്പർ കിട്ടിയതെന്ന് അവന്റെ പേരിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ അവൻ അയച്ചു തന്നതാണീ ‘വിപ്ലവ പ്രവർത്തന’ ങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ

രാഷ്ട്രീയം സംസാരിക്കുന്ന ഒരു സ്ത്രീയെ നേരിടാൻ നിങ്ങൾക്കെന്തൊക്കെ വഴികൾ നോക്കണം ആൺ കൂട്ടങ്ങളേ…. നിങ്ങളെന്താ കരുതിയത് സ്ഖലിച്ച നാല് ലിംഗങ്ങൾ കണ്ടാൽ തകർന്നു പോകുന്ന ആർജ്ജവവുമായാണ് പെണ്ണുങ്ങൾ ജീവിക്കുന്നതെന്നോ..

അതോ ലൈംഗിക ദാരിദ്ര്യം മൂത്ത് നിൽക്കുന്ന ആണുങ്ങളുടെ കുറേ ഫോൺ കാളുകൾ അലോസരപ്പെടുത്തുമെന്നോ….

അല്ല ഈ നെറികെട്ട പണി ചെയ്യുന്നതിന്റെ രാഷ്ട്രീയോദ്ദേശം എന്താണ്…?

കേരള പോലീസിന്റെ സോഷ്യൽ മീഡിയാ സെല്ലിൽ നിന്നും ഇങ്ങോട്ടു വിളിച്ച് പരാതി ആവശ്യപ്പെട്ടിരിക്കുകയാണ് …മുൻ അനുഭവങ്ങൾ ധാരാളം ഉള്ളത് കൊണ്ടുതന്നെ പരാതി നൽകാൻ തീരുമാനിച്ചിരുന്നില്ല…

ഫലം ഉണ്ടാകും എന്ന പ്രതീക്ഷയില്ല എന്നാലും ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ട് മാത്രം പരാതി നൽകുന്നു…

ഡി ജി പി, സൈബർ സെൽ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിവുകൾ സഹിതം പരാതി നൽകി…

സർ,

പൊതുപ്രവർത്തകയായ എനിക്ക് നേരെ തുടർച്ചയായി നടന്നുവരുന്ന സൈബർ ആക്രമണങ്ങൾ ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. നിരന്തരമുള്ള പരാതികളിൽ സുശക്തമായ നടപടികൾ ഉണ്ടാകാത്തത് സാമൂഹ്യ വിരുദ്ധർക്ക് കൂടുതൽ ശക്തി പകരുന്ന വിധത്തിലാണ് കാര്യങ്ങളിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എന്റെ പേരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത ടെലഗ്രാം ഐ ഡി യിൽ എന്റെ ഫോൺ നമ്പരും ചേർത്ത് ലൈംഗീകമായി ആവശ്യങ്ങൾക്ക് സമീപിക്കാം എന്ന പരസ്യം നൽകിയിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിക്കുകയാണ്‌ ഇന്ന് പുലർച്ചെ മുതൽ ഇതുവരെ 128 പേരെയാണ് ഇത്തരത്തിൽ വാട്സാപ്പിൽ ഞാൻ ബ്ളോക് ചെയ്തത്, ലിംഗങ്ങളുടെ ഫോട്ടോയിലൂടെയും ഫോൺ കാൾ, വാട്സ്ആപ് ഓഡിയോ – വീഡിയോ കാൾ തുടങ്ങിയവയിലൂടെയും തങ്ങളുടെ ലൈംഗികാവശ്യം എന്റെ വാട്സാപ്പിൽ അറിയിച്ചു കൊണ്ടിരിക്കുകയാണ്.

എന്റെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ എന്റെ ഫേസ്ബുക് പേജിലൂടെ സ്വതന്ത്രമായി പ്രകടിപ്പിക്കുമ്പോൾ തന്നെ എതിരാളികൾ പറയുന്ന സഭ്യമായ വിമർശനങ്ങളെ ഞാൻ രാഷ്ട്രീയമായി തന്നെയാണ് മറുപടി പറയുന്നത്. എന്നാൽ രാഷ്ട്രീയമായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ രൂക്ഷമായ രീതിയിൽ സൈബർ മേഖലയിൽ എതിരാളികൾ ലൈംഗീകാക്രമണം നടത്തുകയാണ്.

ഒരു സ്ത്രീ എന്ന നിലയിൽ അന്തസായി ജീവിക്കാനും എന്റെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരഘടന എനിക്ക് അനുവദിക്കുന്നതാണ്. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ‌ജീവിക്കാനുള്ള പരമമായ അവകാശം പോലും ഇല്ലാതാക്കുന്ന രീതിയിൽ എനിക്കെതിരെ ആക്രമണം തുടരുകയാണ്.

പ്രസ്തുത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർഥിക്കുന്നു.

ഇത്രയും ക്രൂരമായ വേട്ട എന്റെ മേൽ നടത്തിയതിൽ ഇത്തവണ സംഘ് പരിവാറിനെ മാത്രമല്ല ഞാൻ സംശയിക്കുന്നത്… കോൺഗ്രസുകാരെക്കൂടെ സംശയിക്കുന്നു…. സംശയിക്കുന്ന വ്യക്തികളേയും സംശയിക്കാനുള്ള സാഹചര്യവും തെളിവുകൾ സഹിതം പൊലീസിന് കൈമാറിയിട്ടുണ്ട്…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com