Friday, November 22, 2024
Google search engine
HomeIndiaഹഥ്​രസ്: ബലാത്സംഗം നടന്നിട്ടില്ല, ജാതി സംഘർഷത്തിന്​ ശ്രമം​ -​പൊലീസ്​

ഹഥ്​രസ്: ബലാത്സംഗം നടന്നിട്ടില്ല, ജാതി സംഘർഷത്തിന്​ ശ്രമം​ -​പൊലീസ്​

ലഖ്​നോ: ഹഥ്​രസിൽ അതി​ക്രൂരമായി കൊല്ല​െപ്പട്ട പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന്​ തെളിവില്ലെന്ന്​ ഉത്തർപ്രദേശ്​ പൊലീസ്​ അഡീഷണൽ ഡയറക്​ട്​ ജനറൽ പ്രശാന്ത്​ കുമാർ. ഫോറൻസിക്​ റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയാ​െയന്ന്​ കണ്ടെത്തിയിട്ടില്ല. മരണകാരണം കഴുത്തിനേറ്റ പരിക്കാണ്​. ഫോറൻസിക്​ പരിശോധനയിൽ ശരീരത്തിൽ നിന്നും ബീജത്തി​െൻറ അംശം കണ്ടെത്തിയിട്ടില്ലെന്നും എ.ഡി.ജി പ്രശാന്ത്​ കുമാർ അറിയിച്ചു.

പെൺകുട്ടിയുടെ മരണം സംബന്ധിച്ച്​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച്​ ജാതി സംഘർഷം ഉണ്ടാക്കാനാണ്​ ശ്രമം നടക്കുന്നത്​. ജാതീയമായ കലാപം ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടക്കുന്നുവെന്നത്​ വ്യക്തമാണ്​. അത്തരം ശ്രമങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ​പ്രശാന്ത്​ കുമാർ അറിയിച്ചു.

ന​​ട്ടെല്ലിനേറ്റ ഗുരുതര പരിക്കാണ്​പെൺകുട്ടിയു​െട മരണത്തിനിടയാക്കിയത്​ എന്നാണ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​. സുഷുമ്​ന നാഡിക്കേറ്റ ക്ഷതം മൂലമുണ്ടായ അണുബാധയാണ്​ മരണകാരണം. കഴുത്തിലെ എല്ലുകൾക്കു പരിക്കുണ്ട്​. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കുകളുണ്ടെങ്കിലും ബലാത്സംഗം നടന്നോയെന്ന്​ വ്യക്തമല്ല. പെൺകുട്ടി ബലാത്സംഗത്തിനിരയായോ എന്ന്​ സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്​ത്രീയ പരിശോധനകൾ വേണമെന്നും സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ ആദ്യം മുതൽ പൊലീസ്​ പ്രതികൾക്ക്​ അനുകൂലമായ നിലപാടാണ്​ സ്വീകരിച്ചിട്ടുള്ളത്​. പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാരെ ദഹിപ്പിച്ചതും വിവാദമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com