ലണ്ടൻ: കിരീടപ്പോരാട്ടം അവസാനിച്ചെങ്കിലും അഭിമാനപ്പോരാട്ടം തുടരുന്ന പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. മുൻനിര താരം റഹീം സ്റ്റെർലിങ് മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ 5-0ത്തിന് ബ്രൈറ്റൺ ഹോവിനെ സിറ്റി തോൽപിച്ചു. ഇംഗ്ലീഷ് താരത്തിെൻറ ഹാട്രിക് മികവിലായിരുന്നു സിറ്റിയുടെ ഫൈവ് സ്റ്റാർ ജയം
21, 53, 81 മിനിറ്റുകളിലായിരുന്നു താരത്തിെൻറ ഹാട്രിക്ക് ഗോൾ. ഗബ്രിയേൽ ജീസസും(44), ബെർണാഡോ സിൽവയും(56) മറ്റു ഗോളുകൾ നേടി. ഹാട്രിക് നേട്ടത്തോടെ റഹീം സ്െറ്റർലിങ്ങിന് സീസണിൽ 27 ഗോളുകളായി. ഒരു സീസണിൽ ഇംഗ്ലീഷ് താരത്തിെൻറ ഏറ്റവും ഉയർന്ന സ്കോറാണിത്. ജയത്തോടെ
മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റി 72 പോയൻറുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ബ്രൈറ്റൺ 36 പോയൻറുമായി 15ാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിലും ന്യൂകാസിൽ യുനൈറ്റഡിനെയും 5-0ത്തിന് സിറ്റി തോൽപിച്ചിരുന്നു.
സ്കോർ ബോർഡ്
മാഞ്ചസ്റ്റർ സിറ്റി-5 ബൈറ്റൺ-0,
ബാൾ പൊസഷൻ: 71% -29%
ആകെ ഷോട്ട്: 26-3
കോർണർ കിക്ക്: 7-2
*തുടർച്ചയായ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി അഞ്ചോ അതിൽ അധികമോ ഗോളിന് ജയിക്കുന്നത് 2017നു ശേഷം ഇതാദ്യം. 2017 സെപ്റ്റംബറിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഇങ്ങനെ ജയിച്ചിരുന്നു
*റിയാദ് മെഹ്റസിന് എല്ലാ മത്സരങ്ങളിലുമായി 13 അസിസ്റ്റുകളായി. ഒരു സിറ്റി താരത്തിെൻറ ഏറ്റവും ഉർന്ന അസിസ്റ്റാണിത്
*ഒരു മത്സരത്തിലെ ഹാട്രിക് ഗോളുകൾ രണ്ട് ഹെഡറിലൂടെയും പെനാൽറ്റി ബോക്സിെൻറ പുറത്തു നിന്നും നേടുന്നത് പ്രീമിയർ ലീഗിൽ ഇതു മൂന്നാം തവണയാണ്. റഹീം സ്റ്റെർലിങ്ങിനു മുമ്പ് ഗാരി സ്പീഡും(1996) ജോർജീനിയോ വിനാൽഡമും(2015) നേടി