Monday, December 23, 2024
Google search engine
HomeIndiaസ്വപ്നയും സന്ദീപുമായി എൻ.ഐ.എ സംഘം വാളയാർ പിന്നിട്ടു

സ്വപ്നയും സന്ദീപുമായി എൻ.ഐ.എ സംഘം വാളയാർ പിന്നിട്ടു

ബം​ഗ​ളൂ​രു / കൊച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​​െൻറ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജ്​ ഉ​പ​യോ​ഗി​ച്ച്​ 15 കോ​ടി​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യ​ കേ​സിൽ പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും നാ​ലാം പ്ര​തി സ​ന്ദീ​പ്​ നാ​യ​രെയുമായി ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വരുന്ന എൻ.ഐ.എ സംഘം വാളയാർ അതിർത്തി പിന്നിട്ടു. വാഹനവ്യൂഹം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണെങ്കിലും പൊലീസ് ഇവരെ നീക്കി

പ്രതികളെ ആദ്യം കൊ​ച്ചി എ​ൻ.​െ​എ.​എ ഒാ​ഫി​സി​ലെ​ത്തി​ച്ച്​ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഇതിന്‍റെ ഭാഗമായി കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ക​സ്​​റ്റം​സ്​ ഓ​ഫി​സ​ു​ക​ളി​ൽ സി.​ഐ.​എ​സ്.​എ​ഫ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്

എൻ.ഐ.എയുടെ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ

ഒ​ളി​വി​ൽ​പോയി​ എട്ടാം ദി​വ​സ​ം ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും പിടിയിലാകുന്നത്. ബം​ഗ​ളൂ​രു കോ​റ​മം​ഗ​ല​യി​ലെ സു​ധീ​ന്ദ്ര​റാ​യ്​ എ​ന്ന​യാ​ളു​ടെ ഫ്ലാ​റ്റി​ൽ  നി​ന്നാ​ണ്​​ എ​ൻ.​െ​എ.​എ സം​ഘം ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​​ത്ത​ത്. സ​ന്ദീ​പി​​​​​െൻറ ഫോ​ൺ​വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ്​ താ​മ​സ​സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന​ലെ​യും സ​ന്ദീ​പി​​​​​െൻറ  തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇൗ ​സ​മ​യം വ​ന്ന ഫോ​ൺ​കോ​ൾ ആ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ സ്വ​പ്​​ന ബം​ഗ​ളൂ​രു​വി​ൽ​ ക​ഴി​ഞ്ഞി​രു​ന്ന​ത്

കേ​സി​ൽ എ​ഫ്.​െ​എ.​ആ​ർ സ​മ​ർ​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും എ​ൻ.​െ​എ.​എ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ, കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്​ നേ​ര​ത്തേ ക​സ്​​റ്റം​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ നി​ന്ന്​ പാ​ർ​സ​ൽ ഒ​രു​ക്കി​യ കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദാ​ണ്​ പ്ര​തി​ക​ളി​ൽ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി എ​ന്ന ഒ​രു വ​രി സ​ന്ദേ​ശ​മാ​ണ്​ എ​ൻ.​െ​എ.​എ കൊ​ച്ചി ക​സ്​​റ്റം​സി​നു കൈ​മാ​റി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും എ​ൻ.​െ​എ.​എ വെ​ളി​പ്പെ​ടു​ത്താ​ൻ തയാ​റാ​യി​ട്ടി​ല്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com