Wednesday, January 22, 2025
Google search engine
HomeCovid-19സംസ്​ഥാനത്ത്​ 7834 പേർക്ക്​ കൂടി കോവിഡ്​; 6850 സമ്പർക്കം

സംസ്​ഥാനത്ത്​ 7834 പേർക്ക്​ കൂടി കോവിഡ്​; 6850 സമ്പർക്കം

രോഗമുക്തി 4476

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്​ച 7834 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം 1049

മലപ്പുറം 973

കോഴിക്കോട് 941

എറണാകുളം 925

തൃശൂര്‍ 778

ആലപ്പുഴ 633

കൊല്ലം 534

പാലക്കാട് 496

കണ്ണൂര്‍ 423

കോട്ടയം 342

പത്തനംതിട്ട 296

കാസർകോട്​ 257

ഇടുക്കി 106

വയനാട് 81

22 മരണം സ്​ഥിരീകരിച്ചു

22 മരണങ്ങൾ ശനിയാഴ്​ച കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്‌റഫ് (49), അരക്കിനാര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമന്‍തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 813 ആയി.

സമ്പർക്കത്തിലൂടെ 6850 പേർക്ക്​ രോഗം

തിരുവനന്തപുരം 836, മലപ്പുറം 903, കോഴിക്കോട് 900, എറണാകുളം 759, തൃശൂര്‍ 771, ആലപ്പുഴ 607, കൊല്ലം 531, പാലക്കാട് 342, കണ്ണൂര്‍ 325, കോട്ടയം 333, പത്തനംതിട്ട 178, കാസര്‍ഗോഡ് 236, ഇടുക്കി 63, വയനാട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

95 ആരോഗ്യപ്രവർത്തകർക്കും രോഗം

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗമുക്തി 4476

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂര്‍ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂര്‍ 204, കാസർകോട്​ 129 എന്നിങ്ങനെയാണ് പരിശോധന ഫലം നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,20,218 പേര്‍ വീട്/ഇൻസ്​റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 31,068 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3425 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറിനല്‍ സര്‍വൈലൻസി​െൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനക്കയച്ചു.

32 പുതിയ ഹോട്ട്​സ്​പോട്ടുകൾ

ശനിയാഴ്​ച 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 724 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com