Thursday, December 26, 2024
Google search engine
HomeCovid-19സംസ്​ഥാനത്ത്​ 4125 പേർക്ക്​ കൂടി കോവിഡ്; 19 മരണം

സംസ്​ഥാനത്ത്​ 4125 പേർക്ക്​ കൂടി കോവിഡ്; 19 മരണം

3463 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ചൊവ്വാഴ്​ച 4125 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 19 മരണവും സ്​ഥിരീകരിച്ചു. 40,382 പേർ നിലവിൽ ചികിത്സയിലുണ്ട്​. 3463 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചു. ഉറവിടമറിയാത്ത 412 പേർ. 24 മണിക്കൂറിനിടെ 38574 സാമ്പിളുകൾ പരിശോധന നടത്തി. 3007 പേർ ​േരാഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവർത്തകർക്ക്​ രോഗം

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേരളത്തിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളവരുടെ എണ്ണവും മരണവും

19 മരണം സ്​ഥിരീകരിച്ചു

19 മരണങ്ങളാണ് ചൊവ്വാഴ്​ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 25ന് മരിച്ച കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരിച്ച തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരിച്ച കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരിച്ച തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരിച്ച തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരിച്ച തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരുടെ മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ മരണം 572 ആയി.

കേരളത്തി​ലെ കോവിഡ്​ വ്യാപനവും രോഗമുക്​തിയും

രോഗമുക്തി നേടിയവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറിനല്‍ സര്‍വൈലന്‍സി​െൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

പുതിയ ഒമ്പത്​ ഹോട്ട്​​സ്​പോട്ടുകൾ

ചൊവ്വാഴ്​ച ഒമ്പത്​ പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം

തിരുവനന്തപുരം ജില്ലയിലാണ്​ ഏറ്റവും കൂടുതൽ രോഗികൾ. സംസ്​ഥാനത്തെ 18ശതമാനം കേസുകളും തിരുവനന്തപുരത്താണ്​. ഇന്നലെ വരെ റിപ്പോർട്ട്​ ചെയ്​ത 553 മരണങ്ങളിൽ175ഉം തിരുവനന്തപുരത്താണ്​. അതായത്​ 32 ശതമാനം മരണം. ജില്ലയിൽ 681പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 130 പേർക്ക്​ എവിടെനിന്ന്​ രോഗം ബാധിച്ചുവെന്ന്​ വ്യക്തമല്ല. ഈ സാഹചര്യത്തിലാണ്​ തിരുവനന്തപുരത്ത്​ ആൾക്കൂട്ടം കൂടി കഴിഞ്ഞ കുറച്ചു നാളുകളായി സമരങ്ങൾ നടത്തിവരുന്നത്​.നിരന്തരം ഈ പ്രശ്​നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും ഈ പ്രശ്​നം ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന്​ മുഖ്യമ​ന്ത്രി പറഞ്ഞു. സമരങ്ങൾ കോവിഡ്​ പ്രതിരോധത്തെ തകിടം മറിക്കുന്നു. ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ നിർദേശം. എന്നാൽ അത്​ മുഖവിലക്കെടുക്കാതെയാണ്​ അക്രമാസക്തമായ ആൾക്കൂട്ട സമരങ്ങൾ സംഘടിപ്പിക്കുന്നത്​. വൈറസിന്​ ഏറ്റവും എളുപ്പം പടരാനുള്ള അവസരം ഇത്തരത്തിൽ ഒരുക്കി നൽകുന്നു. ഇതി​െൻറ ഫലമായി സമരങ്ങൾ നേരിടുന്ന മുതിർന്ന ഉദ്യോഗസ്​ഥർ, മറ്റു പൊലീസുകാർ ഉൾപ്പടെ കോവിഡ്​ ബാധിതരാകുന്നു. ഇത്​ ദൗർഭാഗ്യകരമാണെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

101 പൊലീസുകാർക്ക്​ കോവിഡ്​

സമരങ്ങൾ തടയാൻ സംസ്​ഥാന വ്യാപകമായി നിയുക്തമായ പൊലീസുകാരിൽ 101 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ ഒരു ​ഡിവൈ.എസ്​.പി, ഇൻ​സ്​പെക്​ടർ, 12 സബ്​ ഇൻസ്​​െപക്​ടർമാർ, എട്ട്​ എ.എസ്​.ഐമാരും ഉൾപ്പെടുന്നു. കൂടാതെ 71 സിവിൽ പൊലീസ്​ ഓഫിസർമാർക്കും എട്ട്​ സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. 164 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നു. 171 പേർ നിരീക്ഷണത്തിൽ കഴിയുന്നു. സഹപ്രവർത്തകർക്ക്​ അസുഖം ബാധിക്കുന്നത്​ മൂലം നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോകുന്ന സ്​ഥിതിയുമുണ്ട്​. കോവിഡിനെതിരെ പ്രവർത്തിക്കാനുള്ള സർക്കാറി​െൻറ ശ്രമങ്ങൾക്ക്​ ഇത്​ വിഘാതമാകുന്നു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ്​ മാനദണ്ഡങ്ങൾ സമരക്കാർ പാലിക്കുന്നില്ല. ഇക്കാര്യത്തിൽ എല്ലാ രാഷ്​ട്രീയ പാർട്ടികളും ഉത്തരവാദിത്തതോടെ പെരുമാറണമെന്ന്​ അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com