വാഷിങ്ടൺ: ലോകത്തിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവർ 2,35,84,084 ആയി. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,12,517ലെത്തി. 1,60,80,594 പേർ രോഗമുക്തി നേടി.
66,90,973 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 61,515 പേർ ഗുരുതരാവസ്ഥയിലാണ്. യു.എസിലാണ് കോവിഡ് അതിരൂക്ഷമായി തുടരുന്നത്. 58,74,146 പേർക്കാണ് യു.എസിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,80,604 പേർ മരണത്തിന് കീഴടങ്ങി. 31,67,063 പേർ രോഗമുക്തി നേടി. 25,26,479 പേർ നിലവിൽ ചികിത്സയിലാണ്.
യു.എസിനു പിന്നാലെ ബ്രസീൽ ആണ് കോവിഡ് ഏറെ ബാധിച്ച മറ്റൊരു രാജ്യം. 36,05,783 പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. 11,4772 പേർ മരിച്ചു. 27,09,638 പേർ രോഗമുക്തി നേടി. 7,81,373 പേർ നിലവിൽ ചികിത്സയിലാണ്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 31,05,185 കോവിഡ് ബാധിതരാണ് ഇന്ത്യയിലുള്ളത്. ഇതിൽ 71,0697 പേർ ചികിത്സയിലാണ്. 23,36,796 പേർ രോഗമുക്തി നേടി. 57,692 പേർ ഇതിനകം കോവിഡ് ബാധിച്ച് മരിച്ചു.