Sunday, November 24, 2024
Google search engine
HomeIndiaരാജ്യത്ത്​ ബോയ്​കോട്ട്​ ചൈന തരംഗം​; ഞെട്ടിക്കാനൊരുങ്ങി മൈക്രോമാക്​സ്​

രാജ്യത്ത്​ ബോയ്​കോട്ട്​ ചൈന തരംഗം​; ഞെട്ടിക്കാനൊരുങ്ങി മൈക്രോമാക്​സ്​

ന്യൂഡൽഹി: അതിർത്തി പ്രശ്​നത്തെ തുടർന്ന്​ ഉടലെടുത്ത ചൈനീസ്​ വിരുദ്ധ വികാരം നേട്ടമാക്കാൻ ഒരുങ്ങുകയാണ്​ ഒരു കാലത്ത്​ രാജ്യത്ത്​ തരംഗം സൃഷ്​ടിച്ച കമ്പനിയായ മൈക്രോമാക്​സ്​. ഇന്ത്യയിൽ സ്​മാർട്ട്​ഫോൺ വിൽപ്പനക്ക്​​ തറക്കല്ലിട്ടത്​ സാംസങ്​ ആണെങ്കിലും വിപണയിൽ ഒരുകാലത്ത്​ അവരെ പോലും ഭയപ്പെടുത്തിയിരുന്നു മൈക്രോമാക്​സ്​. എന്നാൽ, കാലക്രമേണ മറ്റ്​ കമ്പനികളുമായി മത്സരിക്കാൻ കഴിയാതെ വിപണിയിൽ നിന്ന്​ വിടപറയുന്ന അദ്​ഭുതക്കാഴ്​ചയും എല്ലാവരും കണ്ടു.

ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ മികച്ച ബജറ്റ്​ – മിഡ്​റേഞ്ച്​ ഫോണുകൾ എടുത്താൽ മിക്കവയും ചൈനീസ്​ കമ്പനികളുടേതായിരിക്കും. എന്നാൽ ഇന്ത്യയിൽ തരംഗമാവുന്ന ബോയ്​കോട്ട്​ ചൈന മുദ്രാവാക്യം ചൈനക്ക്​ വലിയ തിരിച്ചടിയാണ്​ നൽകാൻ പോകുന്നതെന്ന്​ വിലയിരുത്തലുകളുണ്ട്​​. അവരുടെ ഏറ്റവും വലിയ സ്​മാർട്ട്​ഫോൺ മാർക്കറ്റായ ഇന്ത്യയിലെ ജനങ്ങൾ മെയ്​ഡ്​ ഇൻ ഇന്ത്യ ഫോണുകൾക്കായി ഒരു വശത്ത്​ നിന്ന്​ മുറവിളി തുടങ്ങിയിരിക്കുകയാണ്​.

സമൂഹ മാധ്യമങ്ങളിലാണ്​ ഇത്തരം ആഹ്വാനങ്ങളുമായി പലരും എത്തുന്നത്​. മൈക്രോമാക്​സി​​​​െൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിൽ എത്രയും പെട്ടന്ന്​ മികച്ച ബജറ്റ്​ ഫോണുകളുമായി ഒരു തിരിച്ചുവരവ്​ നടത്തണമെന്ന ആവശ്യങ്ങൾ ഉയരുകയാണ്​​. ’ഞങ്ങൾ അതിനുള്ള തയാറെടുപ്പിലാണെന്നും വലുതുതന്നെ പ്രതീക്ഷിക്കാമെന്നും മൈക്രോമാക്​സ് എല്ലാവർക്കും​ മറുപടിയും നൽകുന്നുണ്ട്​. മൈക്രോമാക്​സിന്​ ഇത്​ മികച്ച അവസരമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ഒരുകാലത്ത്​ വലിയ തരംഗം തീർത്ത ചരിത്രമുള്ള കമ്പനി എന്ന നിലക്ക്​ മൈക്രോമാക്​സിന്​ ബോയ്​കോട്ട്​ ചൈന എന്ന ചിലരുടെ ആഹ്വാനം വലിയ വിപണി സാധ്യതയാണ്​ തുറന്നിരിക്കുന്നത്​. നിലവിൽ നിരവധി കമ്പനികൾ മികച്ച സ്​മാർട്ട്​ഫോൺ മോഡലുകളുമായി രംഗത്തുണ്ടെങ്കിലും അതിനോട്​ അടുത്തെങ്കിലും എത്തുന്ന പുതിയ അവതാരത്തെ ഇറക്കിയാൽ മൈക്രോമാക്​സിന്​ ചരിത്രം സൃഷ്​ടിക്കാം. ചെറിയ പിഴവുകൾ പോലും മറന്ന്​ ആളുകൾ തങ്ങളുടെ പ്രൊഡക്​ട്​​ വാങ്ങുമെന്ന നിലവിലെ സാഹചര്യം അവർ മുതലെടുക്കുമെന്ന്​ തീർച്ച.

ചൈനീസ്​ ഉത്​പന്നങ്ങൾ എല്ലാം ബഹിഷ്​കരിക്കുക എന്നത്​ ഒരു വിദൂര സാധ്യതയായി നിലനിൽക്കു​േമ്പാഴും ഏറ്റവും ജനപ്രിയമായ സ്​മാർട്ട്​ഫോൺ വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക്​ ഒരു കൈ പരീക്ഷിക്കാനുള്ള അവസരമാണിതെന്നാണ്​ ​പൊതു അഭിപ്രായം. ഷവോമിയും റിയൽമിയും വൺപ്ലസും ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ സ്വന്തമാക്കിയ സ്വപ്​നതുല്യമായ വിപണിക്ക്​​ വേണ്ടി ഏതൊക്കെ ഇന്ത്യൻ കമ്പനികളാണ്​ കച്ചകെട്ടിയിറങ്ങുന്നതെന്ന്​ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്​ രാജ്യം.

ഒരിക്കൽ ഒരു മൈക്രോമാക്​സ്​ കാലം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത്​ 15000 രൂപക്ക്​ താഴെയുള്ള സ്​മാർട്ട്​ഫോണുകൾക്കാണ്​. രാജ്യത്തെ സ്​മാർട്ട്​ഫോൺ കമ്പക്കാരുടെ ഇൗ മനശാസ്​ത്രം ഏറ്റവും ആദ്യം മനസ്സിലാക്കി പ്രവർത്തിച്ച കമ്പനിയായിരുന്നു മൈക്രോമാക്​സ്​. ഷവോമിയെ പോലെ കണ്ണുചിമ്മിത്തുറക്കുന്ന സമയം കൊണ്ട്​ ഇന്ത്യൻ മാർക്കറ്റിൽ അപ്രമാദിത്യം കാട്ടിയ കമ്പനിയായിരുന്നു അവർ. അവരുടെ കാൻവാസ്​, യുനൈറ്റ്​, YU സീരീസുകളിലുള്ള സ്​മാർട്​ഫോണുകൾ ഇന്ത്യയിൽ സൂപ്പർഹിറ്റായിരുന്നു. ഹരിയാനയിലെ ഗുഡ്​ഗാവിലെ ​െഎ.ടി സോഫ്റ്റ്​വെയർ കമ്പനിയായി തുടങ്ങിയതായിരുന്നു മൈക്രോമാക്​സ്​.

മൈക്രോമാക്​സ്​ ഇൻഫോമാറ്റിക്​സ്​ എന്ന പേരിൽ 2000ലായിരുന്നു രാഹുൽ ശർമയെന്ന​ ടെക്കി പുതിയ സ്റ്റാർട്ട്​അപിന്​ തുടക്കമിട്ടത്​. 2008ൽ സ്​മാർട്​ഫോൺ വിപണിയിലേക്ക്​ കടന്നതോടെ മൈക്രോമാക്​സ്​ പുതിയ ചരിത്രത്തിനായിരുന്നു തുടക്കം കുറിച്ചത്​. 100 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ സാംസങ്ങിനെയും നോകിയയെും പിന്തള്ളി ഒന്നാമത്തെത്തുക എന്ന നേട്ടം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 സ്​മാർട്​ഫോൺ ബ്രാൻറുകളിൽ ഒന്നായി മാറി നമ്മുടെ മൈക്രോമാക്​സ്​. ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററിയുള്ള X1i പതിപ്പ് വിപണിയിലിറക്കി ഞെട്ടിച്ച മൈക്രോമാക്​സി​​​​​​​​​​​​െൻറ സ്​മാർട്​ഫോൺ മാർക്കറ്റ്​ 2014ൽ ഇന്ത്യയിൽ സാംസങ്ങിനെ പിന്നിലാക്കി.

2010ൽ ടാബ്​ലറ്റ്​ കമ്പ്യൂട്ടർ മാർക്കറ്റിലും കൈവെച്ച അവർ ഫൺബുക്ക്​ സീരീസ്​ വിൽപന തുടങ്ങി. 2014ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോണുകൾ ഷിപ്പ്​ ചെയ്യുന്ന കമ്പനിയായി. ഇൗ വർഷം തന്നെ റഷ്യയിൽ ആദ്യമായി സ്​മാർട്​ഫോൺ വിൽക്കപ്പെടുന്ന ഇന്ത്യൻ കമ്പനിയുമായി മൈക്രോമാക്​സ്. ആദ്യത്തെ എട്ട്​-കോർ ഫ്ലാഗ്​ഷിപ്പ്​ സ്​മാർട്​ഫോൺ മൈക്രോമാക്​സ് അവതരിപ്പിച്ചത്​ റഷ്യയിലായിരുന്നു. അതി​​​​​​​​​​​​െൻറ പേര്​ കാൻവാസ്​ നൈറ്റ്​ എ350.അതേസമയം, ഇന്ത്യയിൽ ആദ്യത്തെ ആൻഡ്രോയ്​ഡ്​ വൺ സ്​മാർട്​ഫോണായ കാൻവാസ്​ എ1ഉം അവതരിപ്പിച്ചു.

2014 നവംബറിൽ കസ്റ്റം റോം നിർമാതാക്കളായ സയനൊജൻ. ഇൻകുമായി സഹകരിച്ച്​ സയനൊജൻ ബേസ്​ഡ്​ മാർട്​ഫോണുകൾ YU എന്ന പ്രത്യേക ബ്രാൻറിന്‍റെ പേരിൽ വിപണിയിലെത്തിച്ചു. ഇൗ മോഡലുകളിലെ യുറേക്ക. യു ഫോറിയ എന്നിവയൊക്കെ വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോയി. മിഡ്​റേഞ്ചിലുള്ള ആളുകളുടെ പോക്കറ്റ്​ കാലിയാക്കാത്ത മികച്ച ഫോണുകൾ അവതരിപ്പിച്ച്​ മൈക്രോമാക്​സ് ഒരു കാലത്ത്​​ ഇന്ത്യൻ സ്​മാർട്​ഫോൺ വിപണിയിലെ ആരും കൊതിക്കുന്ന സ്ഥാനത്തിരുന്നു.​എന്തായാലും മൈക്രോമാക്​സി​​​​െൻറ തിരിച്ചുവരവിന് ആകാംക്ഷയോടെ​ കാത്തിരിക്കുകയാണ്​ സ്​മാർട്ട്​ഫോൺ പ്രേമികൾ. ചൈനീസ്​ കമ്പനികളെ വെല്ലാൻ എന്ത്​ ആയുധമാണ്​ അവർ എടുത്ത്​ പ്രയോഗിക്കുകയെന്ന്​ കാത്തിരുന്ന്​ കാണുക തന്നെവേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com