Wednesday, January 22, 2025
Google search engine
HomeCovid-19രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 46 ശതമാനം പേരും 60 വയസിൽ താഴെയുള്ളവർ

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 46 ശതമാനം പേരും 60 വയസിൽ താഴെയുള്ളവർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച 46 ശതമാനം പേരും 15നും 60 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്ന്​​ ആരോഗ്യമന്ത്രാലയം.

രാജ്യത്തുണ്ടായ 21,129 മരണങ്ങളിൽ 9,720 എണ്ണവും 15നും 60നും ഇടയിൽ പ്രായമുള്ളവരാണ്​.  കോവിഡ്​ ബാധിച്ച്​ മരിച്ച മൂന്ന്​ ശതമാനം ആളുകൾ 15നും 29നും ഇടയിൽ പ്രായമുള്ളവരാണ്​. 30നും 44നും ഇടയിൽ പ്രായമുള്ള 11 ശതമാനം പേരും കോവിഡ്​ ബാധിച്ച്​ മരിച്ചു. 53 ശതമാനം പേരാണ്​ 60 വയസിന്​ മുകളിൽ പ്രായമുള്ളവരെന്നും ആരോഗ്യമന്ത്രാലയത്തി​​​െൻറ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും.

  14നും 44 വയസിനുമിടയിലുള്ള കോവിഡ്​ രോഗികളിൽ മരണനിരക്ക്​ 15 ശതമാനമാണ്​. ഇന്ത്യയിലെ കോവിഡ്​ മരണങ്ങളിൽ 85 ശതമാനവും 45 വയസിന്​ മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com