Friday, December 27, 2024
Google search engine
HomeCovid-19രാജ്യത്ത്​ ഒറ്റദിവസം 12,881 കോവിഡ്​ രോഗികൾ; മരണം 344

രാജ്യത്ത്​ ഒറ്റദിവസം 12,881 കോവിഡ്​ രോഗികൾ; മരണം 344

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 12,881 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3,66,946 ആയി. 344 മരണവും സ്​ഥിരീകരിച്ചു. ഇതോടെ 12,237 പേർ രാജ്യത്ത്​ കോവിഡ്​ മൂലം മരിച്ചു.

രാജ്യത്ത്​ ഇത്രയധികം പേർക്ക്​ ഒറ്റദിവസം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. 1,60,384 പേരാണ്​ ചികിത്സയിലുള്ളത്​.  1,94,325 പേർ രോഗമുക്തി നേടി.  ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. 1,16,752 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​​.

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 51,935 ആണ്​. 59,166 പേർ രോഗമുക്തി നേടി.  തമിഴ്​നാട്ടിൽ രോഗബാധിതരു​ടെ എണ്ണം അരലക്ഷം കടന്നു. 50,193 ​പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ​ 47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com