ശ്രീനഗർ: ഇന്ത്യ -പാകിസ്താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് മരിച്ചത്.
രജൗരിയിലെ സുന്ദർബനി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് അനീഷ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.30ക്കായിരുന്നു പാക് പ്രകോപനം.
പാകിസ്താൻ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ബുധനാഴ്ച രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. ഈ മാസം 25ന് അവധിക്കായി നാട്ടിലെത്താനിരിക്കുകയായിരുന്നു.
മേജർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.