ബംഗളൂരു: സിനിമാ താരങ്ങൾ ഉൾപ്പെട്ടെ മയക്കുമരുന്ന് കേസിെൻറ ഭാഗമായി കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകെൻറ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്. മയക്കുമരുന്ന് കേസിൽ പ്രതിച്ചേർക്കപ്പെട്ട ആദിത്യ ആൽവയുടെ ബംഗളൂരുവിലെ ആഢംബര ബംഗ്ലാവിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
ആദിത്യ ബംഗളൂരുവിലുൾപ്പെടെ ലഹരിമരുന്ന് പാർട്ടികൾ നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ആദിത്യ ഒളിവിൽ പോവുകയായിരുന്നു.
ഹെബ്ബാളിലുള്ള ‘ഹൗസ് ഓഫ് ലൈഫ്’ എന്ന പേരിലുള്ള ബംഗ്ലാവിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഹെബ്ബാൾ തടാകത്തിന് സമീപം നാല് ഏക്കർ സ്ഥലത്തായി നിർമിച്ച ആഢംബര ബംഗ്ലാവിൽ ലഹരിമരുന്ന് പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ നടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്.
കർണാടക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി, സഞ്ജന ഗിൽറാണി, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 15 പേരിൽ ഒമ്പതുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.