Friday, January 3, 2025
Google search engine
HomeIndiaമതസാഹോദര്യത്തി​െൻറ 'സ്​നേഹശ്രീകോവിൽ' തീർത്ത്​ ​െക.സി അബു

മതസാഹോദര്യത്തി​െൻറ ‘സ്​നേഹശ്രീകോവിൽ’ തീർത്ത്​ ​െക.സി അബു

കോഴിക്കോട്​: ​എന്നും മതേതരത്വം മുറുകെ പിടിച്ച കോൺഗ്രസിലെ സരസനും സൗമ്യനുമാണ്​ ​െക.സി. അബു. അരനൂറ്റാണ്ടിലേറെയായി ജില്ലയിലെ കോൺഗ്രസ്​ പ്രസംഗ വേദികളിലും നേതൃനിരയിലും സജീവമായ, അണികളുടെ സ്വന്തം ‘അബൂക്ക’ മാനവ സ്​നേഹത്തി​െൻറ പുതിയ മാതൃകകൾ തീർക്കുകയാണ്​. ആരാധനാലയങ്ങൾ പൊളിച്ചും കൈയേറിയും നാടി​െൻറ സ്വൈര്യം കെടുന്ന വാർത്തകൾ വരുന്നതിനിടെയാണ്​ കെ.സി. അബുവി​െൻറ സ്​നേഹസമ്മാനം ശ്രദ്ധ നേടുന്നത്​.

ഒരു കൂട്ടം ദലിത്​ മനുഷ്യർ ആരാധന നടത്തുന്ന കോഴ​ിക്കോട്​ മടവൂർ ചക്കാലക്കൽ കുഴിപറമ്മൽ ശ്രീ കരിയാത്തൻ കാവ്​ നിലനിൽക്കുന്ന​ പതിനെട്ടര സെൻറ്​ സ്​ഥലമാണ്​ അബു വിശ്വാസികൾക്കായി വിട്ടുകൊടുത്തത്​. അഞ്ച്​ വർഷം മുമ്പ്​ വിട്ടുകൊടുത്തതാണെങ്കിലും അബുവി​െൻറ കാരുണ്യം സമൂൾ മാധ്യമങ്ങളിലടക്കം ​പ്രചരിച്ചത്​ കഴിഞ്ഞ ദിവസമാണ്​.

കുറച്ച്​ വർഷം മുമ്പ്​ മൂന്ന്​ ഏക്കറോളം സ്​ഥലം ഇദ്ദേഹം വാങ്ങിയിരുന്നു. ഈ സ്​ഥലത്തായിരുന്നു കാവുണ്ടായിരുന്നത്​. സമീപത്തെ ദലിത്​ കോളിനിവാസികൾ ദിവസവും വിളക്ക്​ കത്തിച്ചിരുന്ന കാവിൽ വർഷത്തിലൊരിക്കൽ ഉത്സവവും നടക്കാറുണ്ടായിരുന്നു. എന്നാൽ, ഇവിടെ ലഭിക്കുന്ന നിലവിളക്കുകളും മറ്റ്​ കാഴ്​ചവസ്​തുക്കളും സൂക്ഷിക്കാനടക്കം സംവിധാനമില്ലായിരുന്നു. മടവൂരിൽ ജനിച്ച്​ വളർന്ന, രണ്ട്​ വട്ടം മടവൂർ പഞ്ചായത്ത്​ പ്രസിഡണ്ടായിരുന്ന അബുവിന്​ പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല. പത്ത്​ സെൻറ്​ സ്​ഥലമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും പതിനെട്ടര സെൻറ്​ ​െകാടുത്ത്​ ‘സ്​നേഹത്തി​െൻറ ശ്രീകോവിൽ’ തീർത്തു അദ്ദേഹം.

അടുത്തിടെ റോഡും വിട്ടുകൊടുത്തതോടെയാണ്​ സംഭവം പുറംലോകത്തെത്തിയത്​. അഞ്ച്​ വർഷം മുമ്പുള്ളതാണെങ്കിലും വിവരം പുറത്തായതോടെ പലരും ഇ​ദ്ദേഹത്തെ അഭിനന്ദിക്കാനും മറ്റുമായി വിളിക്കുന്നുണ്ട്​. ‘ഇത്തരം വർത്തമാനങ്ങൾക്ക്​ ഇക്കാലത്ത്​ ഏറെ പ്രസക്​തിയുണ്ട്​. വളരെ പാവങ്ങളും അതിലേറെ സ്​നേഹമുളള മനുഷ്യരാണിവർ. അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു’- കോഴിക്കോട്​ ഡി.സി.സി പ്രസിഡൻറ്​​ കൂടിയായിരുന്ന അബു പറയുന്നു.

ക്ഷേത്രത്തിന്​ സ്​ഥലം വിട്ടുകൊടുക്കുന്നതിൽ പാരമ്പര്യവുമുണ്ട്​. ബാപ്പ കണ്ണങ്ങരകര ചാലിൽ അഹമ്മദ്​ വർഷങ്ങൾക്ക്​ മുമ്പ്​ ക്ഷേ​ത്രത്തിന്​ സ്​ഥലം വിട്ടുനൽകിയിരുന്നതായി കെ.സി. അബു പറഞ്ഞു. പയ​മ്പ്ര കോരമംഗലം പറമ്പിലായിരുന്നു അത്​. അക്കാലത്ത്​ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സജീവമല്ലാതിരുന്നതിനാലും കാലുഷ്യമില്ലാത്ത കാലമായതിനാലും നാടിനപ്പുറം ആ വിവരമറിഞ്ഞിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com