Wednesday, January 22, 2025
Google search engine
HomeIndiaമടങ്ങിയെത്തിയവരിൽ 52 ശതമാനവും തൊഴിൽ നഷ്​ടപ്പെട്ടവർ

മടങ്ങിയെത്തിയവരിൽ 52 ശതമാനവും തൊഴിൽ നഷ്​ടപ്പെട്ടവർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ 1,43,147 പേ​രി​ല്‍ 52 ശ​ത​മാ​ന​വും (74,849) തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​വ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​സാ കാ​ലാ​വ​ധി തീ​ര്‍ന്ന 46,257 പേ​രെ​ത്തി. കേ​ര​ളം ചൊ​വ്വാ​ഴ്ച​വ​രെ 1543 വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി​പ​ത്രം ന​ല്‍കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ക്ക്​ അ​നു​മ​തി​പ​ത്രം ല​ഭി​ക്കു​ന്നു​ണ്ട്. ആ​ര്‍ക്കും നി​ഷേ​ധി​ക്കു​ന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

  സം​സ്ഥാ​ന​ത്ത് മേ​യ് ഏ​ഴി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച​വ​രെ 870 വി​മാ​ന​ങ്ങ​ളും മൂ​ന്ന്​ ക​പ്പ​ലു​ക​ളും വി​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് വ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ 600 ചാ​ര്‍ട്ടേ​ര്‍ഡ് വി​മാ​ന​ങ്ങ​ളാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ വ​ന്ന​ത് യു.​എ.​ഇ​യി​ല്‍നി​ന്നാ​ണ്. 446 വി​മാ​ന​ങ്ങ​ളി​ലാ​യി 73,212 പേ​രാ​ണ് വ​ന്ന​തെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com