സർക്കാറിനെതിരെ കലഹം സൃഷ്ടിക്കാനാണ് ഒരുക്കമെങ്കിൽ അതു നടക്കില്ല
തിരുവനന്തപുരം: ശിവശങ്കറിെൻറ അറസ്റ്റ് സർക്കാറിെൻറ മേൽകെട്ടിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്ഥെൻറ ചെയ്തികളെ സർക്കാറിനു മേൽ കെട്ടിവെച്ച് ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവശങ്കറിെൻറ അറസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കി ജനക്ഷേമപരമായ നടപടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിനുള്ളത്.
ഒരു കാര്യം ആവർത്തിച്ചു പറയുന്നു. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുവാഴിക്കില്ല. നാടിെൻറ വികസനം ഉയർത്തുക എന്ന ദൗത്യമാണ് സർക്കാർ നിർവഹിക്കുന്നത്. ഈ യാഥാർഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വർണക്കടത്ത് കസ്റ്റംസ് നിയമത്തിെൻറ ലംഘനമാണ്. കംസ്റ്റംസ് യൂണിയൻ ലിസ്റ്റിൽ പെട്ടതാണ്. അവർ ആ കേസ് അന്വേഷിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവന്ന ശിവശങ്കറിന് ഈ കേസിൽ ബന്ധമുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ അയാളെ പദവിൽ നിന്നും മാറ്റി. ഈ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് സംസ്ഥാന സർക്കാർ തന്നെയാണ് ആവശ്യപ്പെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തെ വക്രീകരിച്ചാണ് പ്രതിപക്ഷം സർക്കാറിനെതിരെ തിരിയുന്നത്. ശിവശങ്കറിനെ കാട്ടി സർക്കാറിനെതിരെ കലഹം സൃഷ്ടിക്കാനാണ് ഒരുക്കമെങ്കിൽ അതു നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.