Wednesday, January 22, 2025
Google search engine
HomeIndiaനീസ്​ ആക്രമണത്തെ അപലപിച്ച്​ മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമെന്നും പ്രഖ്യാപനം

നീസ്​ ആക്രമണത്തെ അപലപിച്ച്​ മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമെന്നും പ്രഖ്യാപനം

ന്യൂഡൽഹി: ഫ്രഞ്ച്​ നഗരമായ നീസിലെ പള്ളിയിൽ കത്തിയുമായെത്തിയ ആൾ നടത്തി ആക്രമണത്തിൽ മൂന്ന്​ പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാൻ ഇന്ത്യൻ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ മോദിയുടെ പ്രതികരണം.

നീസിലുൾപ്പടെ ഫ്രാൻസിൽ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാൻസിലെ ജനതയുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി ട്വീറ്റ്​ ചെയ്​തു.

നീസി​ലെ നോത്രേ ദാം പള്ളിയിലാണ്​ കത്തിയുമായെത്തിയാൾ ആക്രമണം നടത്തിയത്​. ആക്രമണത്തിൽ മൂന്ന്​ പേർ​ കൊല്ലപ്പെട്ടു. ​പൊലീസി​െൻറ വെടിയേറ്റ അക്രമി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com