Friday, December 27, 2024
Google search engine
HomeIndiaതുടരെ എട്ടാം കിരീടം, ചരിത്രനേട്ടത്തിലേക്ക്​ വല കുലുക്കി ബയേൺ

തുടരെ എട്ടാം കിരീടം, ചരിത്രനേട്ടത്തിലേക്ക്​ വല കുലുക്കി ബയേൺ

വെർഡർ ബ്രമ​െന 1-0ത്തിന്​ തോൽപിച്ച്​ ബുണ്ടസ്​ലീഗ കിരീടം ഉറപ്പിച്ചു

മ്യൂണിക്​: തുടരെ എട്ടുതവണ ബുണ്ടെസ്​ലിഗ കിരീടത്തിലേക്ക്​ വല കുലുക്കി ബയേൺ മ്യൂണികി​​െൻറ ചരിത്രനേട്ടം. ആദ്യപകുതിയിൽ സ്​റ്റാർ സ്​ട്രൈക്കർ റോബർട്ട്​ ലെവൻഡോവ്​സ്​കി നേടിയ ഗോളിൽ വെർഡർ ബ്രമ​​െൻറ കടുത്ത വെല്ലുവിളി 1-0ത്തിന്​ അതിജീവിച്ചാണ്​ ചെമ്പട ജർമൻ ഫുട്​ബാളി​​െൻറ രാജകിരീടത്തിലേക്ക്​ വീണ്ടും ആധികാരികതയോടെ നടന്നുകയറിയത്​. ഇൗ ജയത്തോടെ 32 കളികളിൽ 76 പോയൻറ്​ നേടിയ ബയേൺ ഒന്നാം സ്​ഥാനത്ത്​ അനിഷേധ്യമായ പത്തു പോയൻറി​​െൻറ ലീഡുറപ്പിച്ചു. രണ്ടാം സ്​ഥാനത്തുള്ള ബൊറൂസിയ ഡോർട്​മുണ്ടിന്​ 31 കളികളിൽ 66 പോയൻറാണുള്ളത്​. ലീഗിൽ മൂന്നു മത്സരം ബാക്കിയുള്ള ഡോർട്​മുണ്ട്​ മൂന്നിലും ജയിച്ചാലും ബയേണിനൊപ്പമെത്താനാവില്ല. 62 പോയൻറുമായി ലൈപ്​സിഷാണ്​ മൂന്നാം സ്​ഥാനത്ത്​.

കൊറോണ മഹാമാരിക്കു നടുവിൽ പുനരാരംഭിച്ച ലീഗിൽ തങ്ങളുടെ അപ്രമാദിത്വം അടിയറവെക്കാതെയാണ്​ ബയേണി​​െൻറ വിജയഭേരി. 2013ൽ കിരീടത്തിലേറിയ ശേഷം ബുണ്ടസ്​ലീഗ കിരീടം മ്യൂണിക്കുകാർ ​മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. കോവിഡ്​ 19 കാരണം കാണികൾക്ക്​ പ്രവേശനമില്ലാത്ത സ്​​േറ്റഡിയത്തിലായിരുന്നു ബയേൺ കളിക്കാരുടെ ആഹ്ലാദാരവങ്ങൾ.

വെർഡർ ബ്രമ​​െൻറ തട്ടകമായ വെസെർസ്​റ്റേഡിയോണിൽ ചാറ്റൽ മഴക്കിടയിൽ പന്തുരുണ്ടു തുടങ്ങിയ കളിയിൽ ​വ്യക്​തമായ മേധാവിത്വം സ്​ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും ജയത്തിലേക്ക്​ വല കുലുക്കാനുള്ള ഊർജം ചാമ്പ്യൻ ടീമിന്​ വേണ്ടുവോളമുണ്ടായിരുന്നു. ഇടവേളക്ക്​ തൊട്ടുമുമ്പ്​ ജെറോം ബോ​ട്ടെങ്ങി​​െൻറ അളന്നുകുറിച്ച പാസ്​ ഓഫ്​സൈഡ്​ ട്രപ്​ പൊട്ടിച്ച്​ സ്വീകരിച്ച്​ ബോക്​സിനുള്ളിൽ കയറി ലെവൻഡോവ്​സ്​കി തൊടുത്ത ​േപ്ലസിങ്​ ഷോട്ട്​ തടയാൻ ബ്രമൻ ഗോളിക്കായില്ല. സീസണിൽ പോളണ്ട്​ താരത്തി​​െൻറ 31ാം ഗോളായിരുന്നു അത്​. ഒരു മത്സരത്തിലെ സസ്​പെൻഷനുശേഷം ബ്രമനെതിരെ കളത്തിലിറങ്ങിയ ലെവൻഡോവ്​സ്​കിക്ക്​ മത്സരത്തിൽ പിന്നീട്​ ഉറച്ച പല അവസരങ്ങളും ലഭിച്ചെങ്കിലും ലീഡുയർത്താനായില്ല. 1972ൽ ഗെർഡ്​ മ്യൂളർ സ്​ഥാപിച്ച സീസണിൽ 40 ഗോളുകളെന്ന റെക്കോർഡ്​ മറികടക്കാൻ ലെവൻ​േഡാവ്​സ്​കി ഇനിയും ഗോളുകൾ അടിച്ചുകൂട്ടണം.  അൽഫോൻസോ ഡേവീസ്​ ചുകപ്പുകാർഡ്​ കണ്ട്​ പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബയേണിനെതിരെ അവസാന പത്തുമിനിറ്റിൽ ബ്രമൻ മൂർച്ചയുള്ള മുന്നേറ്റങ്ങളുമായി ആക്രമണം ശക്​തമാക്കി.

എന്നാൽ, ​േഗാളി മാനുവൽ നൂയറുടെ മിടുക്കിനെ കീഴ്​പെടുത്താൻ അവർക്ക്​ കഴിഞ്ഞില്ല. കഴിഞ്ഞ 11 കളികളിലും തുടർച്ചയായി വിജയം കുറിച്ചാണ്​ ബയേൺ വീണ്ടും ജേതാക്കളായത്​. ഡിസംബർ ആദ്യവാരം ബൊറൂസിയ മോൺഷെങ്​ഗ്ലാബാക്കിനോട്​ 2-1ന്​ തോറ്റശേഷം അപരാജിത കുതിപ്പാണ്​ ചാമ്പ്യൻ ടീമി​േൻറത്​. ഫെബ്രുവരിയിൽ ലൈപ്​സിഷിനോട്​ ഗോൾരഹിത സമനില വഴങ്ങിയതൊഴിച്ചാൽ മറ്റു മത്സരങ്ങളിലെല്ലാം വിജയം ബയേണി​െനാപ്പമായിരുന്നു. സീസണി​​െൻറ തുടക്കത്തിൽ ഏറെ പിന്നിലായശേഷമാണ്​ ഹാൻസി ഫ്ലിക്​ പരിശീലിപ്പിച്ച ടീം തുടർജയങ്ങളോടെ മുന്നേറിയത്​.

ഇതോടെ ബുണ്ടസ്​ലീഗയിൽ 30 തവണ കിരീടമുയർത്തുന്ന ടീമായി ബയേൺ. യൂറോപ്പിൽ, 35 തവണ സീരീ എ കിരീടം നേടിയ യുവൻറസും 33തവണ ലാ ലീഗ കിരീടം നേടിയ റയൽ മഡ്രിഡുമാണ്​ കിരീടനേട്ടത്തിൽ മ്യൂണിക്കുകാർക്ക്​ മുന്നിൽ​. സീസണിൽ ഹാട്രിക്​ കിരീടം ലക്ഷ്യമിട്ട്​ തന്ത്രങ്ങൾ മെനയുന്ന ​ബയേണിന്​ മുന്നിൽ ഇനി ജർമൻ കപ്പ്​ ഫൈനലും ചാമ്പ്യൻസ്​ ലീഗുമാണുള്ളത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com