Thursday, December 26, 2024
Google search engine
HomeIndiaതീരുമാനം അംഗീകരിക്കുന്നു, ഇനി ചർച്ചക്കില്ല -കുഞ്ഞാലിക്കുട്ടി

തീരുമാനം അംഗീകരിക്കുന്നു, ഇനി ചർച്ചക്കില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽനിന്ന്​ പുറത്താക്കിയ തീരുമാനം അംഗീകരിക്കു​ന്നുവെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. 

നേര​ത്തേ യു.ഡി.എഫ്​ അധികാര​െപ്പടുത്തിയതുപ്രകാരം ലീഗ്​ ചർച്ച നടത്തിയിരുന്നു. ഇനി ചർച്ചക്കില്ല. ബുധനാഴ്​ച യു.ഡി.എഫ്​ യോഗം ചേരുമെന്നും അതിൽ അന്തിമ തീരുമാ​നമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

  കോട്ടയം ജില്ല പ്രസിഡൻറ്​ സ്​ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.ഡി.എഫ്​ നേരത്തേ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തെ അറിയിക്കുകയും ചെയ്​തിരുന്നു.

ഘടകകക്ഷികൾ വിഷയത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. കോൺഗ്രസ്​ നിലപാടാണ്​ യു.ഡി.എഫി​േൻറതും. ലീഗിന്​ മറ്റൊരു അഭിപ്രായമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com