ഭോപ്പാൽ ∙ ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നേരിടാനിരിക്കുന്ന വലിയ പരീക്ഷയാണ് മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. ജ്യോതിരാദിത്യ സിന്ധ്യയും വിശ്വസ്തരായ എംഎല്‍എമാരും രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാണ്. വിമത എംഎല്‍എമാര്‍ തന്നെ അതാതു മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് വിലയിരുത്തലുണ്ട്. നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി.ശര്‍മയും ഇത്തരത്തിലൊരു സൂചന മുന്നോട്ടുവച്ചിരുന്നു. അഴിമതിയില്‍നിന്നും മോശം ഭരണത്തില്‍നിന്നും മധ്യപ്രദേശിനെ രക്ഷിക്കുന്നതിനാണ് ഇവര്‍ മന്ത്രിസ്ഥാനം പോലും രാജിവച്ചതെന്നും സ്ഥാനമാനങ്ങള്‍ സംസ്ഥാനത്തിനായി ത്യജിച്ചുവെന്നു പറയുന്നില്‍ യാതൊരു തെറ്റുമില്ലെന്നും ശര്‍മ പറഞ്ഞു. മുന്‍പു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കായിരുന്നു മേൽക്കൈ. ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ വിജയം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച 14 വിമതസ്ഥാനാര്‍ഥികളില്‍ നാലു പേര്‍ മുന്‍ തിരഞ്ഞെടുപ്പിനെക്കാളും മികച്ച വിജയം കരസ്ഥമാക്കി. ഇന്ത്യന്‍ നാഷനല്‍ ലോക്ദളില്‍നിന്ന് എത്തിയവരായിരുന്നു 14ല്‍ 9 പേര്‍. രണ്ടു പേര്‍ കോണ്‍ഗ്രസില്‍നിന്നും ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ എന്നിവയില്‍നിന്ന് ഓരോരുത്തരുമാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ശിവസേന – എന്‍സിപി സഖ്യം ബിജെപിയെ മഹാരാഷ്ട്രയില്‍ വീഴ്ത്തിയെങ്കിലും പാർട്ടി മാറി ബിജെപിയിലെത്തി മല്‍സരിച്ച 20 പേരിൽ 15 പേരും വിജയിച്ചു. കാളിദാസ നില്‍കാന്ത് കൊലാംബ്കര്‍, രാധാകൃഷ്ണ വിഖേ പാട്ടീല്‍ എന്നിവരും ഇവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസില്‍നിന്നും 11 പേരും എന്‍സിപിയില്‍നിന്ന് ആറും ശിവസേന, ആര്‍എസ്പിഎസ്, ആര്‍പിഐ (എ) എന്നീ പാര്‍ട്ടികളില്‍നിന്ന് ഓരോരുത്തരുമാണ് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. ജാര്‍ഖണ്ഡിലും സമാന സാഹചര്യം ഉരുത്തിരിഞ്ഞു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയില്‍നിന്ന് 11 ഉം കോണ്‍ഗ്രസല്‍നിന്ന് മൂന്നും മറ്റു പാര്‍ട്ടികളിലെ മൂന്നും പേർ വീതമാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശിലും സമാന സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് വിമതരായ 11 പേരും ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചു ജയിച്ചു. ബി.എസ്. യെഡിയൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം നല്‍കിയായിരുന്നു ഇത്. 16 എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണത്. ഈവര്‍ഷം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് ബിജെപിക്കു നേരിടേണ്ടിവന്നത് വളരെ മോശം തോല്‍വിയാണ്. 2016 – 2018 കാലയളവില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപിയില്‍ ചേര്‍ന്ന വിമത സ്ഥാനാര്‍ഥികള്‍ക്ക് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പരീക്ഷയ്‌ക്കൊരുങ്ങി മധ്യപ്രദേശ്; വീണ്ടും വിരിയുമോ താമര?.
By Malayalida
0
493
RELATED ARTICLES