Monday, December 23, 2024
Google search engine
HomeInternationalഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുൻ മോഡൽ

ഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുൻ മോഡൽ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപണവുമായി മുൻ മോഡൽ. മോഡലായ ആമി ഡോറിസാണ് ആരോപണമുന്നയിച്ചത്. 1997ലാണ് സംഭവം നടന്നത്. ട്രംപിനെതിരെ നിരവധി തവണ ലൈംഗിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ന്യൂയോർക്കിൽ നടന്ന യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിനിടെ വി.ഐ.പി സ്യൂട്ടിൽ വെച്ചായിരുന്നു ലൈംഗികമായി പീഡിപ്പിച്ചതെന്ന് മോഡലായ ആമി ഡോറിസ് ബ്രിട്ടനിലെ ദി ഗാർഡിയനോട് പറഞ്ഞു.

“അയാൾ നിർബന്ധപൂർവം എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഞാൻ അയാളെ തള്ളി. അപ്പോൾ കൂടുതൽ ബലം പ്രയോഗിക്കുകയായിരുന്നു. എന്‍റെ ശരീരഭാഗങ്ങളിലെല്ലാം അയാൾ സ്പർശിച്ചു” ഡോറിസ് അഭിമുഖത്തിൽ പറഞ്ഞു.

“അയാൾ എന്നെ ബലമായി പിടിച്ചതിനാൽ എനിക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല” അവർ പറഞ്ഞു. തന്‍റെ എതിർപ്പിനെ അയാൾ അവഗണിക്കുകയായിരുന്നുവെന്നും ഡോറിസ് പറഞ്ഞു.

ട്രംപിന്‍റെ കമ്പനിയിലെ പലരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നതായും അവർ ചൂണ്ടിക്കാട്ടി. ട്രംപിന്‍റെ കമ്പനിയിലെ ഉദ്യോഗസ്ഥരോടൊപ്പമുള്ള ഡോറിസിന്‍റെ ഫോട്ടോകളും ഗാർഡിയൻ പുറത്തുവിട്ടിട്ടുണ്ട്.

കൗമാരക്കാരായ തന്‍റെ ഇരട്ടപെൺകുട്ടികൾക്ക് മാർഗദർശിയാകാൻ കഴിയണം എന്ന ആഗ്രഹത്താലാണ് ഇപ്പോൾ ആരോപണവുമായി മുന്നോട്ടുവന്നതെന്നും ഡോറിസ് പറഞ്ഞു.

സംഭവം നടക്കുന്ന സമയത്ത് ആമി ഡോറിസിന് 24 വയസായിരുന്നു പ്രായം. 51 വയസ്സുള്ള ട്രംപ് രണ്ടാംഭാര്യയായ മാർല മേപിൾസിനോടൊപ്പമാണ് ജീവിച്ചിരുന്നത്.

ഒരു ഡസനിലധികം ലൈംഗിക പീഡന ആരോപണങ്ങൾ ട്രംപ് നേരിട്ടിട്ടുണ്ട്. 1990 കളുടെ മധ്യത്തിൽ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന പ്രമുഖ അമേരിക്കൻ കോളമിസ്റ്റ് ഇ. ജീൻ കരോളിൻ ആരോപണമുയർത്തിയിരുന്നു.

എന്നാൽ നവംബർ 3ന് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയർന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപിന്‍റെ അഭിഭാഷകൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com