Sunday, December 22, 2024
Google search engine
HomeInternationalജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിക്കൊരുങ്ങുന്നു

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിക്കൊരുങ്ങുന്നു

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്​. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ്​ അദ്ദേഹം രാജിവെക്കുന്നതെന്നും ജാപ്പനീസ്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ആബെയുടെ വാർത്താസമ്മേളനം നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷി​ക്കെയാണ്​ രാജിവാർത്ത പുറത്ത്​ വന്നത്​.

ആരോഗ്യം മോശമായതിനെ തുടർന്ന്​ ആബെ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന്​ ജപ്പാനിലെ ടെലിവിഷൻ ചാനലായ എൻ.എച്ച്​.കെയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞയാഴ്​ച രണ്ട്​ തവണയാണ്​ അസുഖത്തെ തുടർന്ന്​ ആബെ ആശുപത്രിയിൽ ചികൽസ തേടിയത്​.

ഇന്ന്​ വൈകീട്ട്​ അഞ്ച്​ മണിക്കാണ്​ ആബെയുടെ വാർത്താ സമ്മേളനം നടക്കുന്നത്​. രാജിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ ആബെ പറയുമെന്നാണ്​ സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com