ന്യൂഡൽഹി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഡൽഹി രോഹിണി ജില്ലയിലെ വിജയ് വിഹാർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.എസ്. ചഹൽ, കോൺസ്റ്റബ്ൾമാരായ ബദ്രി, ജിതേന്ദർ എന്നിവരാണ് അറസ്റ്റിലായത്.
സി.ബി.ഐയിലെ അഴിമതി വിരുദ്ധ വിഭാഗം ബുധനാഴ്ച നടത്തിയ റെയ്ഡിനെ തുടർന്നാണ് പൊലീസുകാർ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു