ദോഹ: ഖത്തറിൽ 235 പേർക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 256 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിെല ആകെ രോഗികൾ 2841. ഇന്നലെ 4568 പേർക്കായിരുന്നു പരിശോധന. ആകെ പരിശോധന നടത്തിയ 704982 പേരിൽ 122449 പേർക്കാണ് ൈവറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ആകെ 119400 പേർക്കാണ് രോഗം ഭേദമായത്. ഇന്നലെ ആരും മരിച്ചിട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. ആകെ മരണം 208.ആശുപത്രികളിലുള്ളത് 415 പേർ. തീവ്രപരിചരണ വിഭാഗത്തിൽ 55 പേർ.