Friday, December 27, 2024
Google search engine
HomeCovid-19കോവിഡ്​ ചികിത്സയിലും കർമനിരതരായി മലപ്പുറം കലക്​ടറും സംഘവും

കോവിഡ്​ ചികിത്സയിലും കർമനിരതരായി മലപ്പുറം കലക്​ടറും സംഘവും

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലും കർമനിരതരായി മലപ്പുറം ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണനും സംഘവും. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കലക്​ടർ അറിയിച്ചു.

കോട്ടക്കലിൽ സജ്ജമാക്കിയ ചികിത്സാകേന്ദ്രത്തിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ താൽക്കാലിക ഓഫിസ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സബ് കലക്ടറും അസി. കലക്​ടറുമാണ്​ അദ്ദേഹത്തിനൊപ്പമുള്ളത്​. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സോപ്പും സാനിറ്റൈസറും ഉപയോഗിച്ചും നിർദേശങ്ങൾ കൃത്യമായി പാലിച്ചും സുരക്ഷിതരായിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്​ടർ അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com