കോഴിക്കോട്: വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദയാണ് മരിച്ചത്. 52 വയസ്സായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുതാഴംവയൽ റുഖിയാബി (67) മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുമാരസ്വാമിയിലുള്ള ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് രോഗം പകർന്നതെന്ന കരുതുന്നു.