Wednesday, January 22, 2025
Google search engine
HomeIndiaകൊച്ചിയിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്​തു; മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ

കൊച്ചിയിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്​തു; മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ

കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളിൽവെച്ച്​ കൂട്ട ബലാത്സംഗം ചെയ്​ത മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ. ഏലൂർ മഞ്ഞുമ്മലിലാണ്​ സംഭവം. ഉത്തർപ്രദേശ്​ രാംപൂർ സ്വദേശികളായ ഷാഹിദ്​ (24), ഫർഹാദ്​ ഖാൻ (29), ഹനീഫ്​ (28) എന്നിവരാണ്​ പിടിയിലായത്​. പ്രതികളായ മറ്റ്​ മൂന്നുപേർ സംസ്ഥാനം വിട്ടതായി പൊലീസ്​ സംശയിക്കുന്നു.

കൊച്ചി അസി. പൊലീസ്​ കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ പീഡനം സ്ഥിരീകരിച്ചത്​. ഏലൂർ പൊലീസാണ്​ കേസെടുത്തത്​. മാർച്ച്​ മുതൽ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരു​െന്നന്ന്​ പെൺകുട്ടി പൊലീസിനെ അറിയിച്ചു.

ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച്​ പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വീടിനു സമീപം വാടകക്ക്​ താമസിക്കുകയായിരുന്നു പ്രതികൾ. കൗൺസലിങ്ങിനിടെയാണ്​ പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്​.​

പ്രതികളെ റിമാൻഡ്​ ചെയ്​തു. ഇൻസ്​പെക്​ടർ മനോജ്​, എസ്​.ഐ സുദർശന ബാബു, എ.എസ്​.ഐമാരായ സലീം, സുനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com