മിനിമം നിരക്കിെൻറ യാത്രാനുകൂല്യം ഇനി 2.5 കിലോമീറ്റർ മാത്രം
തിരുവനന്തപുരം: മിനിമം നിരക്ക് കൂട്ടിയില്ലെന്ന് അവകാശപ്പെടുേമ്പാഴും വർധനക്ക് മറയിടാൻ സൃഷ്ടിച്ചത് പുതിയൊരു ഫെയർസ്േറ്റജ്. മിനിമം നിരക്കിൽ യാത്ര ചെയ്യാവുന്ന അഞ്ചു കിലോമീറ്റർ ദൂരം രണ്ടായി പകുത്ത് ആദ്യ രണ്ടര കിലോമീറ്ററിന് വർധന ഒഴിവാക്കി പുതിയ സ്റ്റേജാക്കുകയാണ് ചെയ്തത്. ഫലത്തിൽ മിനിമം നിരക്കിെൻറ ആനുകൂല്യം 2.5 കിലോമീറ്ററിൽ പരിമിതപ്പെടും. നേരത്തേ മിനിമത്തിൽ യാത്ര ചെയ്യുന്ന ദൂരത്തിന് ഇനി കൂടിയ നിരക്കും നൽകണം. രണ്ടര കിലോമീറ്റർ യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവുമാണ്. കോവിഡ് കാല നിരക്കാണെന്ന് വ്യക്തമാക്കുേമ്പാഴും വിശദാംശങ്ങളിലൊന്നും കൃത്യമായി കാലപരിധി ഇല്ല. ബസിൽ എത്ര പേരെ കയറ്റാമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. കോവിഡ് കാലത്ത് ജീവിതം പ്രതിസന്ധിയിലായ സാധാരണക്കാെര സംബന്ധിച്ച നിരക്കുവർധന അമിതഭാരമാണ്. കെ.എസ്.ആർ.ടി.സി ബസുകളിലടക്കം മിനിമം ചാർജും കിലോമീറ്റർ ചാർജും 25 ശതമാനം വീതമാണ് വർധിക്കുക.
സ്വകാര്യബസുടമകളുടെ ആവശ്യവും സമ്മർദവും കണക്കിലെടുത്താണ് തീരുമാനം. അതേസമയം വർധന തൃപ്തികരമല്ലെന്നും നാമമാത്രമാണെന്നുമാണ് ബസുടമകളുടെ നിലപാട്. 2018 മാർച്ച് ഒന്നിനാണ് ഒടുവിൽ നിരക്ക് വർധിപ്പിച്ചത്. ഇതിനു ശേഷം ഇന്ധനവിലയിൽ മാത്രം 15 രൂപയിലേറെ വർധനയുണ്ടായിട്ടുണ്ടെന്നും പുതുക്കിയ നിരക്കുകൊണ്ട് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നുമാണ് ബസുടമ സംഘടനകൾ വ്യക്തമാക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാത്തതിലും പ്രതിഷേധമുണ്ട്. നല്ലൊരു ശതമാനം സ്വകാര്യബസുകളും ഇപ്പോൾ നിരത്തിലില്ല.
അതേ സമയം യാത്രക്കാരില്ലാത്തതു മൂലം നഷ്ടം സഹിച്ച് ഒാടുന്ന കെ.എസ്.ആർ.ടി.സിക്ക് വർധന നേരിയ ആശ്വാസമാകും. പ്രതിദിനം ആറുകോടി കലക്ഷൻ ലഭിച്ച കെ.എസ്.ആർ.ടി.സിക്ക് ജൂൺ 29 വരെയുള്ള കണക്ക് പ്രകാരം ആകെ കിട്ടിയത് 30.89 കോടിയാണ്. അതേ സമയം ബസ് ചാർജ് വർധിപ്പിച്ച സാഹചര്യത്തിൽ യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടുമോയെന്ന ആശങ്കയും ശക്തമാണ്.
അപര്യാപ്തമെന്ന് ബസുടമകൾ
തൃശൂർ: മിനിമം ചാർജിലും വിദ്യാർഥികളുടെ നിരക്കിലും വർധന വരുത്താതെയുള്ള സർവിസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസുടമകൾ. ജൂണിൽ മാത്രം ഡീസലിന് 11 രൂപ വർധിച്ചു. 2018ലെ ബസ് ചാർജ് വർധനക്കുശേഷം ഡീസലിന് 15 രൂപയാണ് കൂടിയത്. ഇൻഷുറൻസ്, ബസ് ഷാസിസ്, ബോഡി മെറ്റീരിയൽസ്, സ്പെയർപാർട്സ്, ടയർ തുടങ്ങിയവക്കെല്ലാം വലിയ വിലവർധനയുണ്ടായി. ഈ സാഹചര്യത്തിൽ, സർക്കാർ പ്രഖ്യാപിച്ച നിരക്കിൽ സർവിസ് നടത്തുകയാണെങ്കിൽ ഡീസൽ നിറക്കാനോ തൊഴിലാളികൾക്ക് വേതനം നൽകാനോ പോലും സാധിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ പറഞ്ഞു.