Monday, November 18, 2024
Google search engine
HomeInternationalകാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മൂന്ന്​ മരണം

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മൂന്ന്​ മരണം

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആയിരക്കണക്കിന്​ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്​ടം സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വ്യത്യസ്​ത ഇടങ്ങളിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ്​ അറിയിച്ചു. ഇതോടെ ഈ വർഷം കാലിഫോർണിയയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി.

ശക്തമായ കാറ്റിനെ തുടർന്ന്​ വടക്കൻ കാലിഫോർണിയയിൽ പടർന്നു പിടിച്ച കാട്ടുതീ മൂന്നാഴ്​ച പിന്നിട്ടിട്ടും പൂർണമായും അണക്കാനായിട്ടില്ല. ദിവസത്തിൽ ​ 40 കിലോമീറ്റർ എന്ന തോതിലാണ്​ തീപടരുന്നത്​. ഇതുവരെ 1,036 ചതുരശ്ര കിലോമീറ്റർ കത്തിനശിച്ചുവെന്നാണ്​ റിപ്പോർട്ട്​.

കനത്ത പുക പടർന്നതോടെ ഒറോവിൽ പ്രദേശത്തുള്ള ആളുകളെ മാറ്റിപാർപ്പിച്ചതായി പൊലീസ്​ അറിയിച്ചു. രണ്ട് വർഷം മുമ്പ് കാലിഫോർണിയയി​ലുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിൽ നശിച്ച പാരഡൈസ്​ പട്ടണത്തിലേക്കും തീപടരുമെന്ന ആശങ്കയിലാണ്​ അധികൃതർ.

ആഗസ്​റ്റ്​ 17 മുതൽ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com