Friday, December 27, 2024
Google search engine
HomeIndiaകരിമണൽ നീക്കം ഹൈകോടതി താൽക്കാലികമായി തടഞ്ഞു

കരിമണൽ നീക്കം ഹൈകോടതി താൽക്കാലികമായി തടഞ്ഞു

സ​ർ​ക്കാ​റി​നോ​ട​ും കെ.​എം.​എം.​എ​ല്ലി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​നി​ന്ന്​ ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്​ ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സ്​​റ്റോ​പ് മെ​മ്മോ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ​ൽ നീ​ക്കം നി​ർ​ത്ത​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​ല​ക്​​സാ​ണ്ട​ർ നി​ർ​ദേ​ശി​ച്ചു.

പൊ​ഴി​മു​ഖ​ത്തെ മ​ണ​ൽ നീ​ക്കം ചോ​ദ്യം​ചെ​യ്ത് തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി എം.​എ​ച്ച്. വി​ജ​യ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​നെ കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തു. സ​ർ​ക്കാ​റി​നോ​ട​ും കെ.​എം.​എം.​എ​ല്ലി​നോ​ട്​ കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

ക​നാ​ൽ വീ​തി കൂ​ട്ടു​ന്ന​തി​ന് എ​തി​ര​ല്ലെ​ന്നും ആ​ണ​വ ധാ​തു​മ​ണ​ൽ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ  പ​രി​സ്ഥി​തി അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​െ​ട വാ​ദം. അ​നി​യ​ന്ത്രി​ത മ​ണ​ൽ ഖ​ന​നം ക​ട​പ്പു​റ​ത്തെ​യും പൊ​ഴി​മു​ഖ​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കും. പൊ​ഴി​മ​ണ​ൽ ക​ട​ത്തി​ന് മൈ​ൻ​സ് ആ​ൻ​ഡ് മി​ന​റ​ൽ​സ് (ഡെ​വ​ല​പ്മ​െൻറ്​ ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ) നി​യ​മ​വും അ​റ്റോ​മി​ക് മി​ന​റ​ൽ ക​ൺ​െ​സ​ഷ​ൻ ച​ട്ട​വും ബാ​ധ​ക​മാ​ണെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കാ​ൻ സ്വാ​മി​നാ​ഥ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ദു​ര​ന്ത നി​വാ​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന​താ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​ന് ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റി​​െൻറ വാ​ദം. ജൂ​ൺ ഒ​ന്നി​ലെ സ്​​റ്റോ​പ് മെ​മ്മോ​ക്ക്​ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ കെ.​എം.​എം.​എ​ൽ അ​റി​യി​ച്ചു. ഹ​ര​ജി ചൊ​വ്വാ​ഴ്ചത്തേക്ക്​ മാ​റ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com