Friday, December 27, 2024
Google search engine
HomeIndiaകരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി തകർന്നു

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി തകർന്നു

കരിപ്പൂർ: കരിപ്പൂർ വിമാനതാവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി വൻഅപകടം. 30 അടി താഴ്ചയിലേക്ക്​ വീണ വിമാനം രണ്ടായി പിളർന്നു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ്​ സൂചന. ദുബൈയിൽനിന്ന്​ 2.14ന്​ പുറപ്പെട്ട ദുബൈ-കാലിക്കറ്റ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനമാണ്​ അപകടത്തിൽപെട്ടത്​. 180 യാത്രക്കാരും ആറു ജീവനക്കാരുമാണ്​ വിമാനത്തിൽ ഉണ്ടായിരു​ന്നത്​. പരിക്കേറ്റവരെ യാത്രക്കാരെ കൊണ്ടോട്ടിയിലെ ​മേഴ്​സി, റിലീഫ്​ ആശുപത്രികളി​ൽ​ പ്രവേശിപ്പിച്ചിട്ടുണ്ട്​.

രാത്രി എട്ടുമണിയോടെയാണ്​ അപകടം നടന്നത്​. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ്​ബെൽറ്റ്​ റോഡി​െൻറ ഭാഗത്തേക്കാണ്​ വിമാനം വീണത്​. 30 അടിയോളം താഴ്​ചയിലേക്കാണ്​ വീണതെന്ന്​ നാട്ടുകാർ പറയുന്നു.വിമാനത്തിൽനിന്ന്​ പുക ഉയരുന്നുണ്ട്​. വിമാനത്തി​െൻറ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാരാണ്​ പരിക്കേറ്റതിൽ അധികവുമെന്നാണ്​ വിവരം. നാൽപതോളം ആംബുലൻസുകൾ സംഭവ സ്​ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​. കോഴിക്കോട്​, മലപ്പുറം ജില്ല കലക്​ടർമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com