Friday, December 27, 2024
Google search engine
HomeIndiaഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല; നീതിയുടെ സൂര്യൻ ഉദിച്ചെങ്കിലെന്ന്​ അബ്​ദുന്നാസിർ മഅ്​ദനി

ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല; നീതിയുടെ സൂര്യൻ ഉദിച്ചെങ്കിലെന്ന്​ അബ്​ദുന്നാസിർ മഅ്​ദനി

‘അനീതിയുടെ വിലങ്ങഴിക്കുന്നു, കേരളം പ്രതികരിക്കുന്നു’ എന്നുമാണ്​ പോസ്​റ്ററിൽ കുറിച്ചിട്ടുള്ളത്​

കള്ളക്കേസിൽ കുടുക്കി ജയലിൽ അടച്ചതി​െൻറ പത്താം വാർഷികത്തിൽ ഹൃദയസ്​പർശിയായ കുറിപ്പുമായി അബ്​ദുന്നാസിർ മഅ്ദ​നി. ‘ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല,നീതിയ്ക്കായി പോരാടുകയാണ്, ആത്മാവ് കൂടൊഴിയും മുമ്പ് നീതിയുടെ സൂര്യൻ ഉദിച്ചെങ്കിൽ’ എന്ന കുറിപ്പോടെയാണ്​ അദ്ദേഹം സമൂഹമാധ്യമത്തിൽ പ്രത്യേക പോസ്​റ്റർ പങ്കുവച്ചിരിക്കുന്നത്​.

10 വർഷത്തെ കാരാഗൃഹ വാസം അദ്ദേഹത്തി​െൻറ ആത്മവീര്യം ഒട്ടും കെടുത്തിയിട്ടില്ലെന്ന്​ കാണിക്കുന്നതാണ്​ കുറിപ്പ്​. ഇതോടൊപ്പം പ്രത്യേകം തയ്യാറാക്കിയ പോസ്​റ്ററും പങ്കുവച്ചിട്ടുണ്ട്​. ‘മഅ്ദ​നി: രണ്ടാം നാടുകടത്തൽ പതിറ്റാണ്ട്​ പിന്നിടുന്നു’ എന്നും ‘അനീതിയുടെ വിലങ്ങഴിക്കുന്നു, കേരളം പ്രതികരിക്കുന്നു’ എന്നുമാണ്​ പോസ്​റ്ററിൽ കുറിച്ചിട്ടുള്ളത്​.

പോസ്​റ്റിന്​ താഴെ ധാരാളംപേർ അദ്ദേഹത്തിന്​ പിൻതുണയും പ്രാർഥനയും അർപ്പിച്ച്​ എത്തുന്നുണ്ട്​. ‘രണ്ടു പതിറ്റാണ്ടു നീണ്ടു നിന്ന ലോക്ക്​ അപ്പ് (ഡൗൺ) വാസം. തടവറകളിൽ എരിഞ്ഞു തീരുന്ന ഇന്ത്യൻ യുവത്വത്തിൻറെ പ്രതിനിധി. മറന്നു പോയ ദളിത് മുസ്ലിം ഐക്യത്തെ കുറിച്ച് നവസ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി കേരളത്തെ ഓർമിപ്പിച്ച നേതാവ് എന്നതാണ് കേരളത്തിൽ മഅദനിയുടെ പ്രസക്തി. രണ്ടു പതിറ്റാണ്ടായി തുടരുന്ന നീതിനിഷേധത്തി​െൻറ കാരണവും അതുതന്നെയാണ്’-ഒരാൾ ഫേസ്​ബുക്ക്​ പോസ്​റ്റിന്​ താഴെ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com