Wednesday, January 22, 2025
Google search engine
HomeUncategorizedഐശ്വര്യയുടെ കോളജ് കാലത്തെ രഹസ്യങ്ങൾ വെളിപ്പെ‌ടുത്തി സഹപാഠി !

ഐശ്വര്യയുടെ കോളജ് കാലത്തെ രഹസ്യങ്ങൾ വെളിപ്പെ‌ടുത്തി സഹപാഠി !

കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന സൗന്ദര്യത്തിനുടമയാണ് ബോളിവു‍ഡിന്റെ താരറാണി ഐശ്വര്യ റായ്. മോഡലിങ്ങിലൂടെ അരങ്ങേറ്റം കുറിച്ച് സൗന്ദര്യ മൽസര വേദികളിലും സിനിമാ മേഖലയിലും എന്നുവേണ്ട തൊട്ടതെല്ലാം പൊന്നാക്കിയ സുന്ദരി. വിവാഹിതയായപ്പോഴും അമ്മയായപ്പോഴും ഗ്ലാമറിന് യാതൊരു ഉടവും വരുത്താതെ ഇൻഡസ്ട്രിയിലെ നിറസാന്നിധ്യമായി നിൽക്കുന്ന ആഷിനെക്കുറിച്ച് പഴയൊരു സഹപാഠിക്കു ചില രഹസ്യങ്ങൾ പറയാനുണ്ട്. റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെ ശിവാനി എന്ന ഐശ്വര്യയുടെ പഴയൊരു സുഹൃത്താണ് താരത്തോടൊപ്പമുണ്ടായിരുന്ന പഴയകാല ഓർമകൾ പങ്കുവച്ചത്.  സിനിമ-സീരിയൽ രംഗത്തെ പ്രമുഖർക്കൊപ്പം പഠിച്ചവരുണ്ടോ ആ അനുഭവങ്ങൾ പങ്കുവെക്കാമോ എന്ന് റെഡ്ഡിറ്റിൽ ഉയർന്ന ചോദ്യത്തിനു മറുപടിയായാണ് ശിവാനി ഐശ്വര്യയുമൊത്തുണ്ടായ ഓർമകൾ പങ്കുവച്ചത്. ”മുംബൈയിലെ ജയ്ഹിന്ദ് കോളജിലാണു ഞാൻ പ​ഠിച്ചത്. ആദ്യം കെസി കോളജിൽ ചേർന്നിരുന്ന ഐശ്വര്യ പിന്നീടാണ് ഞങ്ങളുടെ കോളജിലേക്ക് എത്തുന്നത്. ഐശ്വര്യയുടെ സൗന്ദര്യത്തിൽ മതിമറന്ന് അപ്പോൾ മുതലേ നിറയെ ആൺപിള്ളേർ അവൾക്കു ചുറ്റും ഉണ്ടായിരുന്നു. പലരും ഐശ്വര്യയെ കാത്ത് കോളജ് ഗേറ്റിനു സമീപം നിൽക്കുമായിരുന്നു–ശിവാനി പറയുന്നു.  തമ്മിലൊരാൾ നഷ്ടപ്പെടും വരെ കാത്തിരിക്കരുത്, ഇഷ്ടങ്ങൾ പറയാൻ; ഹൃദയസ്പർശിയായൊരു കഥ ‘കാർ അപകടം തകർത്തത് നിന്റെ മുഖം മാത്രമാണ്, നമ്മുടെ പ്രണയമല്ല…’ ”അവൾ അന്നു തന്നെ അതിസുന്ദരിയായിരുന്നു. കോളജിലെ ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ ആഷിന്റെ സൗന്ദര്യത്തിന്റെ ആരാധകരായിരുന്നു.” വലിയൊരു സൗഹൃദ വലയത്തിനും ഉടമയായിരുന്നു ആഷ് എന്നു പറയുന്നു ശിവാനി. എന്നും ക്ലാസ് തുടങ്ങുന്നതിന്റെ അവസാന നിമിഷം മാത്രം എത്തിയിരുന്ന അവർ ക്ലാസിലെ ലാസ്റ്റ് ബെഞ്ചേഴ്സ് ആയിരുന്നു. പക്ഷേ ഫിസിക്സ് ക്ലാസിന്റെ സമയത്തുമാത്രം ഐശ്വര്യയും സുഹൃത്തുക്കളും ഫസ്റ്റ് ബഞ്ചിൽ തന്നെ കയറിയിരിക്കും. കാരണം ആ അധ്യാപകൻ അൽപം കർക്കശക്കാരനായിരുന്നു, അതുകൊണ്ടുതന്നെ അവര്‍ക്കു മുന്നിൽ മതിപ്പു തോന്നിക്കാൻ ആഷ് മിടുക്കിയായിരുന്നു.  എല്ലാ അധ്യാപകരുടെയും കണ്ണിലുണ്ണിയുമായിരുന്നു ഐശ്വര്യ, പ്രത്യേകിച്ച് ഫിസിക്സ് ടീച്ചറുടെ, അദ്ദേഹമാണ് കോളജ് മാഗസിനു വേണ്ടിയൊക്കെ ഐശ്വര്യയെ പ്രചോദിപ്പിച്ചിരുന്നത്.  പഠനത്തിലും മിടുക്കിയായിരുന്ന ആഷ് വളരെ എളിമയുള്ളവളും ആയിരുന്നു. കോളജിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്, വൈകാതെ ലോകത്തിലെ തന്നെ സുന്ദരിയാണെന്ന് അവൾ തെളിയിച്ചു കാണിക്കുകയും ചെയ്തുവെന്നു പറയുന്നു ശിവാനി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com