Friday, November 1, 2024
Google search engine
HomeIndiaഐ.എൻ.എസ്​ വിരാടിന്​ 'അന്ത്യയാത്ര'​; അലാങ്ങിൽ പൊളിച്ചുമാറ്റും

ഐ.എൻ.എസ്​ വിരാടിന്​ ‘അന്ത്യയാത്ര’​; അലാങ്ങിൽ പൊളിച്ചുമാറ്റും

മും​ബൈ: നീ​ണ്ട​കാ​ലം ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​രു​ത്ത​നാ​യ കാ​വ​ൽ​ക്കാ​ര​നാ​യി​രു​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ ഐ.​എ​ൻ.​എ​സി​ന്​ ‘അ​ന്ത്യ​യാ​ത്ര’. പൊ​ളി​ച്ചു​മാ​റ്റാ​നാ​യി ക​പ്പ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ പൊ​ളി​ക്ക​ൽ കേ​ന്ദ്ര​മാ​യ ഗു​ജ​റാ​ത്തി​ലെ അ​ലാ​ങ്ങി​ലേ​ക്ക്​ യാ​​ത്ര​തി​രി​ച്ചു.

ശ​നി​യാ​ഴ്​​ച മും​ബൈ ​’ഗേ​റ്റ്​​വേ ഓ​ഫ്​ ഇ​ന്ത്യ’​ക്ക​രി​കെ ഐ.​എ​ൻ.​എ​സി​ന്​ രാ​ജ​കീ​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ ശേ​ഷ​മാ​യി​രു​ന്നു അ​വ​സാ​ന​ യാ​ത്ര. എ​ച്ച്.​എം.​എ​സ്​ ഹെ​ർ​മ​സ്​ എ​ന്ന പേ​രി​ൽ നേ​ര​ത്തേ ബ്രി​ട്ടീ​ഷ്​ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ക​പ്പ​ൽ 1987ൽ ​ഇ​ന്ത്യ​ൻ നാ​വി​ക സേ​ന സ്വ​ന്ത​മാ​ക്കു​ന്ന​തോ​ടെ​യാ​ണ്​ ഐ.​എ​ൻ.​എ​സ്​ വി​രാ​ട്​ ആ​കു​ന്ന​ത്. ഓ​പ​റേ​ഷ​ൻ ജൂ​പി​റ്റ​ർ, ഓ​പ​റേ​ഷ​ൻ പ​രാ​ക്രം, ഓ​പ​റേ​ഷ​ൻ വി​ജ​യ്​ തു​ട​ങ്ങി​യ സൈ​നി​ക നീ​ക്ക​ങ്ങ​ളി​ലും യു.​എ​സ്​ സേ​ന​ക്കൊ​പ്പം മ​ല​ബാ​ർ, വ​രു​ണ, ന​സീം അ​ൽ ബ​ഹ്​​ർ ഉ​ൾ​പ്പെ​ടെ സൈ​നി​കാ​ഭ്യാ​സ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി. ക​പ്പ​ലി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച നാ​ല്​ ഓ​ഫി​സ​ർ​മാ​ർ പി​ന്നീ​ട്​ നാ​വി​ക സേ​ന മേ​ധാ​വി​ക​ളാ​യി. നീ​ണ്ട 29 വ​ർ​ഷം രാ​ജ്യ​ത്തി​െൻറ അ​ഭി​മാ​ന​മാ​യി​രു​ന്ന വി​രാ​ട്​ 2017ൽ ​ഡീ​ക​മീ​ഷ​ൻ ചെ​യ്​​തു. മ്യൂ​സി​യ​മോ ​റ​സ്​​റ്റാ​റ​േ​ൻ​റാ ആ​ക്കി നി​ല​നി​ർ​ത്താ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ്​ അ​ലാ​ങ്ങി​ലെ ശ്രീ​റാം ഗ്രൂ​പ്​ പൊ​ളി​ച്ചു​മാ​റ്റാ​ൻ 38.54 കോ​ടി​ക്ക്​ ക​രാ​ർ എ​ടു​ത്ത​ത്.

സെ​പ്​​റ്റം​ബ​ർ 21ന്​ ​ക​പ്പ​ൽ അ​ലാ​ങ്ങി​ലെ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. തു​ട​ർ​ന്ന്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ക​സ്​​റ്റം​സ്​ എ​ന്നി​വ​യു​ടെ​തു​ൾ​പ്പെ​ടെ അ​നു​മ​തി​ക്കു ശേ​ഷം ഒ​മ്പ​ത്​- 12 മാ​സ​മെ​ടു​ത്താ​കും​ പൊ​ളി​ച്ചു​മാ​റ്റ​ൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com