Friday, November 15, 2024
Google search engine
HomeIndiaഇതുവരെ 98,202 പേർ വിദേശത്തുനിന്നെത്തി -മുഖ്യമന്ത്രി

ഇതുവരെ 98,202 പേർ വിദേശത്തുനിന്നെത്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇതുവരെ 98,202 പേർ വിദേശത്തുനിന്നെത്തിയതായി മുഖ്യമന്ത്രി. ഇതിൽ 96583 പേർ വിമാനത്തിലാണ്​ വന്നത്​. 1621 പേർ കപ്പലിലും എത്തി. തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലുമാണ്​ വിമാനമിറങ്ങിയത്​. ഇവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, തൃശുർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവരാണ്​.

  യു.എ.ഇയിൽനിന്ന്​ വന്നവരിൽ 1.6 ശതമാനത്തിനാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മറ്റുരാജ്യങ്ങളിൽ നിന്ന്​ വന്നവരിൽ താജികിസ്​താൻ – 18.18, റഷ്യ 9.72, നൈജിരിയ 6.51, കുവൈത്ത്​ 5.99, ഖത്തർ 1.56, ഒമാൻ 0.78 എന്നിങ്ങനെയാണ്​ രോഗബാധിതരുടെ ശതമാനം

. ജൂൺ 25 മുതൽ 30 വരെ 111 ചാർ​ട്ടേഡ്​ വിമാനവും 43 വന്ദേഭാരത്​ വിമാനവും കേരളത്തിലെത്തും. ഇന്നലെ മാത്രം 72 വിമാനങ്ങൾ വന്നു. നാളെ മുതൽ ദിവസം 40, 50 വിമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്​. ഇതുകണക്കിലെടുത്ത്​ എല്ലാ വിമാനത്താവളങ്ങളിലും വിപുല സൗകര്യം ഒരുക്കി.

  കോവിഡ്​ ബാധിതർക്ക്​ മെച്ചപ്പെട്ട ചികിത്സ നൽകാൻ രോഗികളുടെ എണ്ണമനുസരിച്ച്​ പ്ലാൻ എ, ബി, സി ആസൂത്രണം ചെയ്​തിട്ടുണ്ട്​. സംസ്​ഥാനത്ത്​ 29 ഒന്നാം നിര ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്​. ഇവിടെ 8537 കിടക്ക, 872 ഐ.സിയു കിടക്ക 482 വ​െൻറിലേറ്റർ എന്നിവയാണുള്ളത്​. രോഗികൾ കൂടിയാൽ കൂടുതൽ കിടക്ക ഉ​പയോഗിക്കും. രണ്ടാം നിര ആശുപത്രികളും ഇത്തരം സാഹചര്യത്തിൽ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com