Monday, December 23, 2024
Google search engine
HomeIndiaഅറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; വൻപ്രതിഷേധം

അറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; വൻപ്രതിഷേധം

വാഷിങ്ടൻ∙ യുഎസിലെ അറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ  പൊലീസ് വെടിവച്ചു കൊന്നു. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തിയതിന്‍റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം. 27 വയസുള്ള റെയ്ഷാദ് ബ്രൂക്ക്സ് ആണ് കൊല്ലപ്പെട്ടത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറ്റ്ലാന്‍റ പൊലീസ് മേധാവി രാജിവച്ചു.

സൗത്ത് ഈസ്റ്റ് അറ്റ്ലാന്‍റയില്‍ ഇന്നലെ രാത്രിയാണ് യുവാവിന്‍റെ കൊലപാതകത്തിലേക്കു നയിച്ച വെടിവയ്പുണ്ടായത്. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാൾ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാദ് ബ്രൂക്കുമായി അടിപിടിയുണ്ടാവുകയും തുടർന്ന് പൊലീസ് വെടവയ്പ്പിൽ റെയ്ഷാദ് കൊല്ലപ്പെടുകയുമായിരുന്നു. പരുക്കേറ്റ ഉടനെ ആശുപത്രിയിൽ  എത്തിച്ചെങ്കിലപും രക്ഷിക്കാനായില്ലെന്ന് ജോർജിയ പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസ് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് റെയ്ഷാദിനെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ അയാള്‍ പൊലീസിന്റെ പക്കലുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് ഓടി. തുടർന്ന് പൊലീസിലൊരാൾ റെയ്ഷാദിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കയ്യില്‍ തോക്ക് പോലെയുള്ള വസ്തുവുമായി ഓടുന്നത് വ്യക്തമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com