Sunday, December 22, 2024
Google search engine
HomeUncategorizedതദ്ദേശ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ഡൽഹിയെ ലണ്ടൻ പോലെയാക്കും: കേ‍ജ്‌രിവാൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ഡൽഹിയെ ലണ്ടൻ പോലെയാക്കും: കേ‍ജ്‌രിവാൾ

ന്യൂഡൽഹി∙ വരുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ (എംസിഡി) ആംആദ്മി പാർട്ടിയെ വിജയിപ്പിച്ചാൽ ഡൽഹിയെ യൂറോപ്യൻ നഗരമായ ലണ്ടനു സമാനമാക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ 10–15 വർഷമായി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ചെയ്യാൻ കഴിയാത്തത്ര കാര്യങ്ങൾ രണ്ടരവർഷത്തിനുള്ളിൽ ഡൽഹിയിൽ എഎപി ചെയ്തിട്ടുണ്ടെന്നും കേജ്‌രിവാൾ അവകാശപ്പെട്ടു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളാണ് നിങ്ങൾ എഎിക്കു നൽകിയത്. ഇത്തവണ അത്തരത്തിലൊരു അന്തരമിടരുത്. എംസിഡി തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ഒരു വർഷത്തിനുള്ളിൽത്തന്നെ ഡൽഹിയെ ലണ്ടൻ പോലൊരു നഗരമാക്കി മാറ്റും – കേജ്‌രിവാൾ പറഞ്ഞു.   നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോളനികളെ അംഗീകരിക്കുന്നതിനുള്ള അനുമതിയാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം എഎപി സർക്കാർ പാലിച്ചിട്ടുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.  വൈദ്യുതി ചാർജും വെള്ളക്കരവും പകുതിയായി കുറയ്ക്കുമെന്ന വാഗ്ദാനം ഞങ്ങൾ പാലിച്ചിട്ടുണ്ട്. 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നയാൾ ഡൽഹിയിൽ അടയ്ക്കേണ്ടത് 1,370 രൂപയാണ്. എന്നാൽ, ഇതേ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നയാൾ ഗുജറാത്തിൽ അടയ്ക്കേണ്ടത് 2,700 രൂപയാണ്. ഉത്തർപ്രദേശിൽ ഇത് 2,600 രൂപയും മുംബൈയിൽ 4,000 രൂപയുമാണ് – കേജ്‍രിവാൾ ചൂണ്ടിക്കാട്ടി.  തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പണം ഞങ്ങൾക്കില്ല. അതുകൊണ്ട് നിങ്ങൾ വേണം ഞങ്ങളെ സഹായിക്കാൻ. കുറഞ്ഞത് 100 പേരെങ്കിലും എഎപിക്കു വോട്ടു ചെയ്യുന്നുവെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. 272 സീറ്റിലും എഎപി സ്ഥാനാർഥികളെ വിജയിപ്പിക്കണം. നമുക്ക് ഡൽഹിയെ ശുദ്ധിയാക്കണം – കേജ്‌രിവാൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com