Monday, December 30, 2024
Google search engine
Homekeralaവിദ്യാഭ്യാസ വകുപ്പിലെ ആദ്യ ഓൺലൈൻ ട്രാൻസ്ഫറിൽ വ്യാപക പരാതി

വിദ്യാഭ്യാസ വകുപ്പിലെ ആദ്യ ഓൺലൈൻ ട്രാൻസ്ഫറിൽ വ്യാപക പരാതി

തൃ​ശൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മി​നി​സ്​​റ്റീ​രി​യ​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ആ​ദ്യ പൊ​തു​സ്ഥ​ലം​മാ​റ്റ ക​ര​ട​ു​​രേ​ഖ സം​ബ​ന്ധി​ച്ച്​ വ്യാ​പ​ക പ​രാ​തി. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച 300ല​ധി​കം ജീ​വ​ന​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ 57 പേ​ർ​ക്ക് മാ​ത്രം സ്ഥ​ലം​മാ​റ്റം ന​ൽ​കി​യാ​ണ്​ ക​ര​ട് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.

ജി​ല്ല​ക്ക് പു​റ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന സീ​നി​യ​റാ​യ അ​പേ​ക്ഷ​ക​രെ പ​രി​ഗ​ണി​ക്കാ​തെ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ ഒ​ന്നി​നു​ശേ​ഷം താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​ച്ച 63 സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രെ​യും 92 ജൂ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രെ​യും ത​ൽ​സ്ഥാ​ന​ത്ത്‌ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ-​കോ​ട​തി ഉ​ത്ത​ര​വു​ക​ൾ നി​ര​വ​ധി ഉ​ണ്ടാ​യി​ട്ടും മൂ​ന്ന്​ വ​ർ​ഷം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ടു​വി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ത്തു​ട​ർ​ന്നാ​ണ് ക​ര​ടു​​രേ​ഖ ഇ​റ​ങ്ങി​യ​ത്.

അ​പേ​ക്ഷ ക്ഷ​ണി​ച്ച്​ ഒ​ക്​​ടോ​ബ​ർ 22ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ല​തും കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് അ​പേ​ക്ഷ ന​ൽ​കി​യ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ര​ട് ഇ​റ​ക്ക​ണ​മെ​ന്ന്​ കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മി​നി​സ്​​റ്റീ​രി​യ​ൽ സ്​​റ്റാ​ഫ് യൂ​നി​യ​ൻ (കെ.​ഇ.​ഡി.​എം.​എ​സ്.​യു) ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധി​ച്ച കോ​ട​തി വി​ധി അ​ട്ടി​മ​റി​ക്കാ​നാ​ണ് അ​ബ​ദ്ധ​ങ്ങ​ളോ​ടെ ക​ര​ട് പു​റ​ത്തി​റ​ക്കി​യ​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com