ന്യൂഡൽഹി: സെപ്റ്റംബർ 30 മുതൽ രാജ്യത്ത് പ്രഖ്യാപിച്ച അൺലോക്-5 െൻറ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സിനിമ തീയേറ്റർ, കായിക പരിശീലന നീന്തൽ കുളങ്ങൾ എന്നിവ തുറക്കുന്നത് തുടരാം. 200ൽ കൂടാതെ ആളുകളെ ഉൾകൊള്ളിച്ചുള്ള കൂട്ടായ്മകൾ നടത്താനും അനുമതിയുണ്ട്. അതേസമയം കൺടെയ്മെൻറ് സോണുകളിൽ ലോക്ഡൗൺ കർശനമായിത്തന്നെ നടപ്പാക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒക്ടോബർ 15 മുതൽ സ്കൂളുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നത് സംസ്ഥാന സർക്കാറിന് തീരുമാനിക്കാമെന്ന് നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. എന്നാൽ കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്കൂൾ തുറക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.