Thursday, December 26, 2024
Google search engine
Homekerala'ആദിവാസികളുടെ ഇടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ട'; സി.മമ്മൂട്ടിക്കെതിരെ വംശീയ പരാമർശവുമായി വി. അബ്​ദുറഹ്​മാൻ

‘ആദിവാസികളുടെ ഇടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ട’; സി.മമ്മൂട്ടിക്കെതിരെ വംശീയ പരാമർശവുമായി വി. അബ്​ദുറഹ്​മാൻ

തിരൂർ: ആദിവാസികൾക്കെതിരെ വംശീയ പരാമർശവുമായി താനൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ വി.അബ്​ദുറഹ്​മാൻ . വയനാട്​ സ്വദേശിയും തിരൂർ എം.എൽ.എയുമായ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട്​ നടത്തിയ വംശീയ പരാമർശമാണ്​ വിവാദമായിരിക്കുന്നത്​.

തിരൂരിലെ മണ്ഡലത്തിലെ വികസനപുരോഗതിയെക്കുറിച്ചുള്ള​ സി.മമ്മൂട്ടിയുമായി തർക്കം തുടരവേ വാർത്തസമ്മേളനത്തിൽ വി. അബ്​ദുറഹ്​മാൻ പറഞ്ഞതിങ്ങനെ: ”സ്വന്തമായി കഴിവ്​ വേണം. ആദിവാസികളുടെ ഇടയിൽ നിന്നും വന്ന്​ ഞങ്ങളെ ഇത്​ പഠിപ്പിക്കാൻ വരണ്ട. ഞങ്ങൾ തിരൂരിൽ ജനിച്ചുവളർന്നവരാണ്​. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്നവരല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത്​ അവിടെപ്പോയി പഠിപ്പിക്കണം. ഞങ്ങളെ അടുത്ത്​ വന്ന്​ പഠിപ്പിക്കേണ്ട”.

എം.എൽ.എയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com