അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ആറു വയസ്സുകാരന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന ബഹുമതിയാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.
അര്‍ഹാം ഓം തല്‍സാനിയ എന്ന രണ്ടാം ക്ലാസുകാരനാണ് താരം. പിതാവില്‍നിന്ന് പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജ് മനസ്സിലാക്കിയ ഈ മിടുക്കന്‍ മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ പാസാവുകയായിരുന്നു.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ അച്ഛനാണ് കോഡിങ് പഠിപ്പിച്ചതെന്നും രണ്ടാം വയസില്‍ ടാബ് ലെറ്റ് ഉപയോഗിക്കാന്‍ പഠിച്ചെന്നും മൂന്നാം വയസ്സില്‍ ഐ. ഒ.എസ്, വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള ഉപകരണങ്ങള്‍ വാങ്ങിയെന്നും അര്‍ഹാം പറയുന്നു.
സ്വന്തമായി ചെറിയ ഗെയിമുകള്‍ കോഡ് ചെയ്താണ് മകന്‍ തുടങ്ങിയതെന്ന് പിതാവ് ഓം തല്‍സാനിയ പറയുന്നു. ഭാവിയില്‍ ബിസിനസ് സംരംഭകന്‍ ആകാനാണ് ആഗ്രഹമെന്ന കാര്യവും ഈ രണ്ടാം ക്ലാസുകാരന്‍ പങ്കുവെക്കുന്നു.