Sunday, December 22, 2024
Google search engine
HomeIndiaനിയമസഭാ കൗൺസിലിലേക്ക്​ ഊർമിള മതോണ്ട്​കറിനെ നാമർനിദേശം ചെയ്​ത്​ ശിവസേന

നിയമസഭാ കൗൺസിലിലേക്ക്​ ഊർമിള മതോണ്ട്​കറിനെ നാമർനിദേശം ചെയ്​ത്​ ശിവസേന

മുംബൈ: മഹാരാഷ്​ട്ര നിയമസഭാ കൗൺസിലിലേക്ക്​ ബോളിവുഡ്​ നടി ഊർമിമ മതോണ്ട്​കറിനെ നാമനിർദേശം ചെയ്​ത്​ ശിവസേന. സേന വക്​താവ്​ സഞ്​ജയ്​ റാവത്താണ്​ ​മതോണ്ട്​കറിനെ നാമനിർദേശം ചെയ്​ത വിവരം അറിയിച്ചത്​. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ സേന സ്ഥാനാർഥിയായി നിയമസഭാ കൗൺസിലിലേക്ക്​ പോകാൻ മതോണ്ട്​കർ സമ്മതമറിയിക്കുകയായിരുന്നു.

നിയമസഭാ കൗൺസിലിലേക്ക്​ ഗവർണറുടെ ​ക്വാട്ടയിൽ 12 സ്ഥാനാർഥികളേയാണ്​ മഹാവികാസ്​ അഖാഡി നാമനിർദേശം ചെയ്യുക. ഇതുസംബന്ധിച്ച്​ മഹാരാഷ്​ട്ര മന്ത്രിസഭ ചർച്ച നടത്തിയതിന്​ പിന്നാലെയാണ്​ ഊർമിളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്​.

അതേസമയം, ഊർമിളയെ ശിവസേനയുടെ വക്​താവായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത്​ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ്​ സ്ഥാനാർഥിയായി​ ഊർമിള മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ ഗോപാൽ ഷെട്ടിയോട്​ തോറ്റു. നിയമസഭയുടെ ഉപരിസഭയിലേക്ക്​ ശിവസേന, കോൺഗ്രസ്​, എൻ.സി.പി എന്നിവർ നാല്​ വീതം അംഗങ്ങളെ നാമനിർദേശം ചെയ്​തുവെന്നാണ്​ റിപ്പോർട്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com