Saturday, December 28, 2024
Google search engine
HomeUncategorizedപെട്ടെന്ന് ബാറ്ററി തീരാതെ ഗൂഗിള്‍ ക്രോം ഉപയോഗിക്കാനുള്ള ആറു സൂത്ര വഴികൾ

പെട്ടെന്ന് ബാറ്ററി തീരാതെ ഗൂഗിള്‍ ക്രോം ഉപയോഗിക്കാനുള്ള ആറു സൂത്ര വഴികൾ

ഗൂഗിള്‍ ക്രോമിന് പണ്ടേയുള്ള പഴിയാണ് ബാറ്ററി പെട്ടെന്ന് തീർക്കുന്നുവെന്നത്. ലോകത്തിലെ 62 ശതമാനം വരുന്ന നെറ്റ് ഉപയോക്താക്കളുടെയും ഒരു ബ്രൗസറിനെപ്പറ്റി ഇത്തരത്തിലൊരു പരാതി ഗൗരവമേറിയതു തന്നെയാണ്. ഇപ്പോള്‍ ഇത് ഗൂഗിള്‍ കണക്കിലെടുത്തിരിക്കുന്നുവെന്ന് വേണം കരുതാന്‍. ഓണ്‍ലൈന്‍ ബാറ്ററി ലൈഫ് കൂട്ടാന്‍ ചില വിദ്യകൾ ഇതാ.  1) നിങ്ങളുടെ ക്രോം അപ്ഡേറ്റ് ചെയ്യുക  ക്രോമിന്റെ പഴയ വേര്‍ഷനെക്കാളും നല്ലതാണ് ലേറ്റസ്റ്റ് വേര്‍ഷന്‍. വേഗതയും കൂടുതലുണ്ട്. ക്രോം ബ്രൗസര്‍ അപ്‌ഡേറ്റഡ് ആണോ എന്നറിയാന്‍ ‘chrome://help/” എന്ന് അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ ക്രോം അപ് ടു ഡേറ്റ് അല്ലെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ വരും. അപ്‌ഡേറ്റ് ചെയ്യാനായി അധികസമയം എടുക്കില്ല. ഒരിക്കല്‍ ആവശ്യമായ അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ക്രോം താനേ റീബൂട്ടാവും. കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ട ആവശ്യമില്ല.   2) കൂടുതൽ ടാബുകൾ തുറന്നിടരുത്  കൂടുതല്‍ ടാബുകള്‍ തുറന്നിടുന്നത് ബാറ്ററി പെട്ടെന്ന് തീരാന്‍ കാരണമാകും. അതിനാല്‍ ആവശ്യമില്ലാത്ത ടാബുകള്‍ പെട്ടെന്ന് തന്നെ ക്ലോസ് ചെയ്യുക. എപ്പോഴും ടാബുകള്‍ ക്ലോസ് ചെയ്യാന്‍ ഓര്‍മയില്ലാത്തവര്‍ക്ക് വേണ്ടി The Great Suspender പോലെയുള്ള ടൂളുകള്‍ ഉപയോഗിക്കാം. ആവശ്യമില്ലാത്ത സമയത്ത് വേണ്ടാത്ത ടാബുകള്‍ ലോഡ് ആവാതിരിക്കാന്‍ ഇത് സഹായിക്കുന്നു. വീണ്ടും ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ റീലോഡ് ചെയ്താല്‍ മതി. ആക്ടീവ് ചാറ്റോ ടെക്സ്റ്റുകളോ ഉള്ള ടാബുകള്‍ ഒന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടില്ല. ക്രോം സ്റ്റോറില്‍ ഇത് കൂടാതെ വേറെയും ടൂളുകള്‍ ലഭ്യമാണ്.   3) അനാവശ്യ എക്സ്റ്റൻഷനുകൾ നീക്കം ചെയ്യുക  എക്സ്റ്റന്‍ഷനുകള്‍ പലപ്പോഴും നല്ലതാണ്. എന്നിരിക്കിലും ആവശ്യമില്ലാത്ത എക്സ്റ്റന്‍ഷനുകള്‍ ബാറ്ററി ലൈഫിന് ഭീഷണിയാണ്. വേണ്ടാത്തവ അപ്പപ്പോള്‍ തന്നെ നീക്കം ചെയ്യുക. ചിലത് ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും എന്നതിനാല്‍ ഇവ പെട്ടെന്ന് ബാറ്ററി തീര്‍ക്കും. അഡ്രസ്സ് ബാറില്‍ ‘chrome://extensions/” എന്ന് എന്റര്‍ ചെയ്യുക. അപ്പോള്‍ വരുന്ന മെനുവില്‍ നിന്ന് ഒന്നുകില്‍ ഇവ പ്രവര്‍ത്തനരഹിതമാക്കുകയോ ഡിലീറ്റ് ചെയ്തു കളയുകയോ ചെയ്യാം.  4) ക്രോം ബ്രൗസർ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് നിർത്തുക  ക്ലോസ് ചെയ്തിരുന്നാലും ചിലപ്പോള്‍ ക്രോം ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. ഇത് പവര്‍ നഷ്ടപ്പെടാനിടയാക്കും. ഗൂഗിള്‍ ഹാങ്ങൗട്ട് പോലെയുള്ള വെബ് ആപ്പുകളുടെ ബാക്ക്‌ഗ്രൗണ്ടില്‍ കൂടെ ക്രോമും പ്രവര്‍ത്തിക്കും. വിന്‍ഡോസില്‍ ഇത് തടയാനായി സ്‌ക്രീനിന്റെ ഏറ്റവും വലതു വശത്തുള്ള ക്രോം ഐക്കണ്‍ എടുക്കുക. റൈറ്റ് ക്ലിക്ക് ചെയ്യുക. ‘Let Chrome run in the background’ എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് മാറ്റുക.  advanced settingsല്‍ പോയാലും ഇത് മാറ്റാം. അഡ്രസ്സ് ബാറില്‍ ‘chrome://settings/” എന്ന് ടൈപ്പ് ചെയ്യുക. ‘Show advanced settings’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന മെനുവില്‍ ഏറ്റവും അടിവശത്തായി ‘Continue running background apps when Google Chrome is closed’ എന്ന് കാണാം. ഇത് അണ്‍ചെക്ക് ചെയ്യുക. ഇത്രയും ചെയ്താല്‍ ധൈര്യമായി ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാം. ബാക്ക്ഗ്രൗണ്ടില്‍ ക്രോം ഓടില്ല.  5) ഗൂഗിൾ ഡ്രൈവ് ഓഫ്‌ലൈൻ അസ്സസ് ഡിസേബിൾ ചെയ്യുക  ബാക്ക്‌ഗ്രൗണ്ട് പേജുകളാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഗൂഗിള്‍ ഡ്രൈവ്, സിഗ്‌നല്‍ പോലെയുള്ള ആപ്പുകളില്‍ ഇത് സാധാരണയാണ്. ഓഫ് ലൈനില്‍ പ്രവര്‍ത്തിക്കേണ്ട ആപ്പുകള്‍ക്കൊഴിച്ച് മറ്റെല്ലാത്തിനും ഇത് ഒരു ബാധ്യതയാണ്. drive.google.comല്‍ പോയാല്‍ ഇത് പരിഹരിക്കാം. ഇതില്‍ settings എടുക്കുക. ഓഫ്‌ലൈന്‍ ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക. ആവശ്യമുള്ളപ്പോള്‍ തിരിച്ചു മാറ്റാവുന്നതാണ്.  6) ഫ്ലാഷ് ബ്ലോക്ക് ചെയ്യുക  അഡോബ് ഫ്‌ലാഷ് പോലെയുള്ള പ്ലഗിനുകള്‍ ഇടയ്ക്കിടെ കയറി വരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ. ബാറ്ററി ലൈഫ് കുറയുന്നതില്‍ ഒരു പ്രധാന കാരണമാണ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്ലഗിനുകള്‍. പ്ലഗിനുകള്‍ ഓരോ തവണ റണ്‍ ചെയ്യുമ്പോഴും അനുവാദം ചോദിക്കുന്ന രീതിയില്‍ സെറ്റിംഗ്‌സ് ക്രമീകരിച്ചാല്‍ മതി. ഇതിനായി ‘chrome://settings/” എന്ന് അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. എന്റര്‍ ചെയ്യുക. ‘Show advanced settings’ ഓപ്ഷന്‍ എടുക്കുക. ഇതില്‍ പ്രൈവസി ഓപ്ഷനിലുള്ള ‘Content settings ‘ എടുക്കുക.  ക്രോമിന്റെ പുതിയ വേര്‍ഷനില്‍ ‘Unsandboxed plug-in access’ എടുക്കുക. ഇതില്‍ ‘Ask when a site wants to use a plug-in to access your computer’ ഓപ്ഷന്‍ ടിക്ക് ചെയ്യുക. ഫ്‌ലാഷ് ഒപ്ഷനടിയില്‍ ‘Block sites from running Flash’ ടിക്ക് ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ഫ്ലാഷ് വേണ്ട സൈറ്റുകളും സര്‍വീസുകളും എക്‌സപ്ഷന്‍സായി കൊടുക്കാനുള്ള ഓപ്ഷന്‍ ഇതിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com