Wednesday, December 25, 2024
Google search engine
HomeInternationalഷാറൂഖ്​ ഖാന്​ ജന്മദിന ആശംസകൾ നേർന്ന്​ ഓസിൽ

ഷാറൂഖ്​ ഖാന്​ ജന്മദിന ആശംസകൾ നേർന്ന്​ ഓസിൽ

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാൻ 55ാം പിറന്നാൾ ആഘോഷിച്ചത്​ തിങ്കളാഴ്​ചയായിരുന്നു. കുടുംബവും അടുത്ത ബന്ധുക്കളും മാത്രം പ​ങ്കെടുത്ത്​ ദുബൈയിലായിരുന്നു ആഘോഷ പരിപാടികൾ.

നിരവധി പേർ താരത്തിന്​ ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ സമൂഹ മാധ്യമങ്ങൾ ആഘോഷിച്ച ആശംസയായിരുന്നു ഫുട്​ബാൾ താരം മെസ്യൂത്​ ഓസിലി​െൻറത്​. ബോളിവുഡ്​ സൂപ്പർ താരത്തിെൻറ ഫാനാണെന്ന്​ ഓസിൽ മുമ്പ്​ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഷാറൂഖ്​ ഖാനുമായി ഒരുമിച്ച്​ എടുത്ത ഫോ​ട്ടോ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചാണ്​ ഓസിൽ ആശംസകൾ അറിയിച്ചത്​. ‘ഹാപ്പി ബർത്ത്​ഡേ… ഐ.ആം വിത്ത്​ എസ്​.എർ.കെ എന്ന കുറിപ്പുമായാണ്​ താരം ഫോ​ട്ടോ പങ്കുവെച്ചത്​.

നേരത്തെ, ആഴ്​സനലി​െൻറ മത്സരം കാണാൻ കഴിഞ്ഞ വർഷം ഓസിൽ ഷാറൂഖ്​ ഖാനെ ക്ഷണിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com