Sunday, December 22, 2024
Google search engine
HomeUncategorizedസെറ വനിത ഫിലിം അവാർഡ്സ്: മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാരിയര്‍ മികച്ച നടി

സെറ വനിത ഫിലിം അവാർഡ്സ്: മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാരിയര്‍ മികച്ച നടി

കോട്ടയം∙ കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാർഡായ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടൻ. നിവിൻപോളി ജനപ്രിയ നടൻ. മഞ്ജു വാരിയര്‍ മികച്ച നടി. ജനപ്രിയ നടി അനുശ്രീ. രാജീവ് രവി ആണ് മികച്ച സംവിധായകൻ (കമ്മട്ടിപ്പാടം). മലയാള സിനിമയില്‍ പുതുമയുടെ പാതകള്‍ വെട്ടിത്തുറന്ന അനുഗ്രഹീത സംവിധായകന്‍ കെ.ജി. ജോര്‍ജിനാണു സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം.  ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുെട മനം കവര്‍ന്ന അഭിനയമാണു മോഹന്‍ലാലിനു മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളിയുടെ‌ മനസ്സിൽ നിവിൻപോളി ജനപ്രിയ നടനായി. കരിങ്കുന്നം സിക്സസിലെ അഭിനയത്തിലൂടെ മഞ്ജു വാരിയര്‍ മികച്ച നടിയും മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ അനുശ്രീ ജനപ്രിയ നടിയുമായി.  ആഷിക് അബു നിര്‍മിച്ചു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച സിനിമയായി പ്രേക്ഷകർ തിരഞ്ഞെടുത്തു. ടോമിച്ചൻ മുളകുപാടം നിര്‍മിച്ചു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണു ജനപ്രിയ സിനിമ. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച സിനിമയ്ക്കു നല്‍കുന്ന പ്രത്യേക അവാര്‍ഡിന് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു അര്‍ഹമായി. നിര്‍മാണം: നിവിന്‍പോളി, എബ്രിഡ് ഷൈൻ, ഷിബു തെക്കുംപുറം.  വനിത, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച കൂപ്പണുകൾ പൂരിപ്പിച്ചയച്ചും വനിത ഓൺലൈൻ, മനോരമ ഓൺലൈൻ, പോളിങ് ബൂത്തുകൾ എന്നിവ വഴിയും ഒരു ലക്ഷത്തിലധികം പേരാണു പോയ വർഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്.  മറ്റ് അവാർഡുകൾ  ∙ സ്പെഷൽ പെർഫോമൻസ് (നടൻ)– വിനായകന്‍ (കമ്മട്ടിപ്പാടം.)  ∙ സ്പെഷൽ പെർഫോമൻസ് (നടി) – ആശാ ശരത് (പാവാട, അനുരാഗ കരിക്കിന്‍ വെള്ളം)  ∙ തിരക്കഥാകൃത്ത്– പി. ബാലചന്ദ്രന്‍ (കമ്മട്ടിപ്പാടം.)  ∙ സഹനടൻ– സിദ്ധിക്ക് (കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആന്‍ മരിയ കലിപ്പിലാണ്)  ∙ സഹനടി– രോഹിണി (ആക്ഷന്‍ ഹീറോ ബിജു, ഗപ്പി)  ∙ മികച്ച താരജോടി– ആസിഫ് അലി – രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)  ∙ മികച്ച വില്ലൻ– ചെമ്പൻ വിനോദ് (കലി)  ∙ ഹാസ്യ നടൻ– ധര്‍മജന്‍ ബോള്‍ഗാട്ടി (കട്ടപ്പനയിലെ ഋത്വിക് റോഷന്‍)  ∙ ഗായകൻ– എം.ജി. ശ്രീകുമാർ (ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മാ…. ഒപ്പം)  ∙ ഗായിക– വാണിജയറാം (മാനത്തെ മാരിക്കുറുമ്പേ… പുലി മുരുകന്‍).  ∙ ഗാനരചയിതാവ്– സന്തോഷ് വര്‍മ (പൂക്കള്‍ പനിനീര്‍ പൂക്കള്‍…. ആക്ഷന്‍ ഹീറോ ബിജു)  ∙ സംഗീത സംവിധായകൻ– ബിജിപാല്‍ (മഹേഷിന്‍റെ പ്രതികാരം,)  ∙ ഛായാഗ്രാഹകൻ– ഷൈജു ഖാലിദ് (മഹേഷിന്‍റെ പ്രതികാരം)  ∙ പുതുമുഖ നടി– പ്രയാഗ മാര്‍ട്ടിന്‍ (കട്ടപ്പനയിലെ ഋത്വിക് റോഷന്‍)  ∙ പുതുമുഖ നടന്‍– വിഷ്ണു ഉണ്ണികൃഷ്ണന്‍ (കട്ടപ്പനയിലെ ഋത്വിക് റോഷന്‍)  ∙ പുതുമുഖ സംവിധായകൻ– ഖാലിദ് റഹ്മാന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)  ∙ നൃത്ത സംവിധാനം– കലാ മാസ്റ്റർ. (ഒപ്പം)   വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന പതിനാലാമതു ചലച്ചിത്ര അവാർഡു ദാനചടങ്ങാണിത്. സെറയാണ് ഫിലിം അവാർഡ്‌സിന്റെ പ്രമുഖ സ്പോൺസർ. പവേർഡ് ബൈ സ്പോൺസർ ജോസ്കോ ജൂവലേഴ്സും ഫെഡറൽ ബാങ്ക് ബാങ്കിങ് പാർട്നറും മഹാലക്ഷ്മി സിൽക്സ് കോസ്റ്റ്യൂം പാർട്നറും ബ്രാഹ്മിൺസ് ഗോ ഗ്രീൻ പാർട്നറുമാണ്. ട്രാവൽ പാർട്നർ കേരള ട്രാവൽസ്, സ്റ്റൈൽ പാർട്നർ റിലയൻസ് ട്രെൻഡ്സ്, ടെക്നോളജി പാർട്നർ ഹിറ്റാച്ചി. ചന്ദ്രിക, എൻചാൻഡർ, എംആർഎഫ് വേപർക്യൂർ പെയിൻറ്സ്, മെറി ബോയ്, ഡബിൾ ഹോഴ്സ്, ഗൾഫ് ഗേറ്റ്, ഇൻഡ്രോയൽ, എൻസ്റ്റൈൽ, ബ്ലോസം ഇന്നേഴ്സ്, ഇൻഷേപ്, സ്കോട് വിൽസൺ, കായം ടാബ്ലെറ്റ്, ഫ്ലോറിഡ് മാട്രസ്, അമേരിക്കൻ ഇലക്ട്രോളിസിസ് എന്നിവരാണ് സഹ സ്പോൺസർമാർ.  ഫെബ്രുവരി 12ന് കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ബ്രിസ്റ്റോ ഗ്രൗണ്ടില്‍ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയിൽ അവാർഡുകൾ വിതരണം ചെയ്യും. ബോളിവുഡ്, തമിഴ് മലയാള സിനിമാലോകത്തെ താരനക്ഷത്രങ്ങൾ കലാവിരുന്നൊരുക്കും. പ്രവേശനം പാസ് മൂലം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com